
Bollywood
കുഞ്ഞിന്റെ ജനനം പോലും സിനിമയുടെ പ്രമോഷന് ഉപയോഗിക്കുന്നു… സോഷ്യൽ മീഡിയയിൽ വിമർശനം ആളിക്കത്തുന്നു
കുഞ്ഞിന്റെ ജനനം പോലും സിനിമയുടെ പ്രമോഷന് ഉപയോഗിക്കുന്നു… സോഷ്യൽ മീഡിയയിൽ വിമർശനം ആളിക്കത്തുന്നു
Published on

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. രൺബീർ കപൂറും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സെപ്റ്റംബർ 9ന് തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് രൺബീറും ആലിയ ഭട്ടും. ഇപ്പോഴിതാ സിനിമയുടെ പ്രചാരണ പരിപാടികളിൽ ആലിയ ധരിച്ച വേഷത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
അമ്മയാകാന്‍ പോകുന്ന താരം തന്റെ ഗര്‍ഭാവസ്ഥ പോലും സിനിമയുടെ പ്രചാരണത്തിനായി ഉപയോഗിച്ചു എന്നാണ് വിമര്‍ശനങ്ങള്‍ വരുന്നത്. ഹൈദരബാദില്‍ നടന്ന പ്രീ റിലീസ് ഇവന്റില്‍ ആലിയ ധരിച്ച പിങ്ക് ഷറാറ സെറ്റ് ആണ് ചര്‍ച്ചകള്‍ക്ക് കാരണമായത്. ഷറാറയുടെ പിറകില്‍ ‘ബേബി ഓണ്‍ ബോര്‍ഡ്’ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്നു.
പരിപാടിക്കിടെ അവതാരകനായ കരണ്‍ ജോഹര്‍ ആലിയ രണ്ട് കുട്ടികള്‍ക്കാണു ജന്മം നല്‍കുന്നതെന്ന് പറഞ്ഞു. അതിലൊന്നാണ് ബ്രഹ്മാസ്ത്ര. അടുത്തത് വൈകാതെ ഉണ്ടാകും എന്നും പറഞ്ഞു. ഈ സമയം ആലിഞ്ഞ തിരിഞ്ഞു നിന്ന് ഷറാറയില്‍ ‘ബേബി ഓണ്‍ ബോര്‍ഡ്’ എന്ന് എഴുതിയത് കാണിച്ചു കൊടുക്കുകയായിരുന്നു.
ക്യൂട്ട് എന്ന് ആലിയയുടെ ആരാധകര്‍ വിശേഷിച്ചപ്പോള്‍ ചിലര്‍ വിമര്‍ശനവുമായി എത്തി. കുഞ്ഞിന്റെ ജനനം പോലും സിനിമയുടെ പ്രമോഷന് ഉപയോഗിക്കുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ എന്തു ധരിക്കണമെന്നും അതില്‍ എന്ത് എഴുതണമെന്നതും ആലിയയുടെ വ്യക്തിപരമായ ഇഷ്ടമാണെന്ന് ആരാധകര്‍ മറുപടി നല്‍കുന്നുണ്ട്.
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...