Connect with us

നടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു; ബോളിവുഡ് നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ അറസറ്റില്‍

Bollywood

നടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു; ബോളിവുഡ് നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ അറസറ്റില്‍

നടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു; ബോളിവുഡ് നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ അറസറ്റില്‍

നടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കേസില്‍ ബോളിവുഡ് നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ അറസറ്റില്‍. യുവനടിയും മോഡലും ഫിറ്റ്‌നസ് പരിശീലകയുമായ യുവതിയാണ് പരാതിക്കാരി.

2019-ലാണ് കേസിനാസ്പദമായ സംഭവം. 2021 ലാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കുന്നതും കേസ് രജിസ്റ്റര്‍ ചെയ്തതും. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മറ്റൊരു കേസില്‍ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അന്തരിച്ച നടന്‍മാരായ ഋഷി കപൂര്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് ഈ കേസ്.

യുവസേന അംഗം രാഹുല്‍ കനാലിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും മോശം ഭാഷ ഉപയോഗിച്ചുവെന്നുമായിരുന്നു ആരോപണം. ദുബായില്‍ നിന്നും മുംബൈയില്‍ എത്തിയ കെആര്‍കെയെ വിമാനത്താവളത്തില്‍ തടഞ്ഞ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍ എന്നിവര്‍ ഇന്ത്യയുടെ അഭിമാനമാണ്. എന്നാല്‍ കെ.ആര്‍.കെ ഇവരെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തി. കെ.ആര്‍.കെ രാജ്യത്ത് ഇല്ലെങ്കില്‍ അയാളെ മടക്കികൊണ്ടുവരാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

More in Bollywood

Trending