സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രീയ പരമ്പരയാണ് കാര്‍ത്തിക ദീപം. സീരിയൽ തുടങ്ങിയ കാലം തൊട്ട് ജനഹൃദയങ്ങള്‍ കവര്‍ന്ന പരമ്പര . ആരോരുമില്ലാതിരുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിത യാത്രയാണ് സീരിയൽ പറയുന്നത്.
വിവേക് ഗോപന്, സ്നിഷ ചന്ദ്രന് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രതിഭാധനരായ ഒരുപാട് താരങ്ങള്‍ പരമ്പരയില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ കാര്‍ത്തികദീപം അതിന്റെ അവാസ നാളുകളിലേക്ക് എത്തുമ്പോൾ സീരിയൽ കഥാപാത്രത്തെ മിസ് ചെയ്യുമെന്ന് പറയുകയാണ് നടി രശ്മി സോമൻ.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചത്. പരമ്പരയിലെ മറ്റ് താരങ്ങളോടൊപ്പമുള്ള സെല്‍ഫി പങ്കവുച്ചു കൊണ്ടായിരുന്നു രശ്മി സോമന്റെ പോസ്റ്റ്.
”അങ്ങനെ ഞങ്ങള്‍ കാര്‍ത്തിക ദീപത്തിന്റെ അവസാന ദിവസത്തെ പാക്കപ്പിലെത്തി. ദൈവത്തിന് നന്ദി. ഇത്രയും നല്ല കുറേ മനുഷ്യര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. എനിക്ക് നിങ്ങളെയൊക്കെ മിസ് ചെയ്യും. ദേവനന്ദയായിരിക്കുന്നത് മിസ് ചെയ്യും. ഹൃദയഭേദകമാണ്. എത്രയും പെട്ടെന്ന് പുതിയ കഥാപാത്രങ്ങളായി നിങ്ങളെ കാണാനാകുമെന്ന് കരുതുന്നു” എന്നായിരുന്നു രശ്മി സോമന് കുറിച്ചത്.
അധികം വൈകാതെ തന്നെ കാര്‍ത്തികദീപത്തിന്റെ ക്ലൈമാക്സ് സംപ്രേക്ഷണം ചെയ്യും. ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പ്രേക്ഷകരെ അമ്പരപ്പിക്കുന്നൊരു ക്ലൈമാക്സ് ട്വിസ്റ്റോടെയായിരിക്കും കാര്‍ത്തിക ദീപം അവസാനിക്കുക എന്നാണ് ടീസര്‍ നല്കുന്ന സൂചനകള്‍.
തന്നെ തുടക്കത്തില്‍ വെറുക്കുകയും പിന്നീട് ജീവന് തുല്യം സ്നേഹിക്കുകയുമൊക്കെ ചെയ്ത ദേവനന്ദ തന്നെയാണ് തന്റെ യഥാര്‍ത്ഥ അമ്മ രഹസ്യം കാര്‍ത്തു തിരിച്ചറിയുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അരുണ്‍ കാര്‍ത്തുവിനെ ഡിവോഴ്സ് ചെയ്യുമോ എന്നറിയാനും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഈ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരം കിട്ടുക ക്ലൈമാക്സ് എപ്പിസോഡിലൂടെയായിരിക്കും.
ഇതുവരെയും നന്ദ കുറ്റക്കാരിയാണെന്ന് വിശ്വസിച്ചിരുന്ന ഇന്ദീവരതില്ലുവരുടെ മുന്നിൽ നന്ദ തെറ്റുകാരിയല്ല, ഗൗരി എന്റെ മകളാണെന്ന് പറഞ്ഞപ്പോൾ തന്നെ കളി മാറി. ഇത്രയും...
അശ്വിൻ തന്നെ കൊല്ലാൻ നോക്കുകയാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുകയാണ് ശ്രുതി. പക്ഷെ അശ്വിന് ഇതൊന്നും മനസിലായിട്ടില്ല. ശ്രുതിയുടെ പെട്ടെന്നുള്ള മാറ്റം...
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...