നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം; പരാതി അന്വേഷിക്കും ; ഭൂമി മാത്രമല്ല ആദിവാസികളുടെ ക്ഷേമവും സംരക്ഷണവുമാണ് ലക്ഷ്യമെന്ന് മന്ത്രി കെ രാജന് !

കൈയ്യേറ്റമാണ് അട്ടപ്പാടിയുടെ ശാപമെന്നും കൂലിപ്പണി ചെയ്തു കിട്ടുന്ന പണം കൊണ്ടാണു കേസ് നടത്തുന്നതെന്നും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ. കേസ് നടത്താൻ ജീവിതകാലം മുഴുവൻ മാറ്റി വച്ചവരാണ് ഞങ്ങളുടെ ആണുങ്ങളെല്ലാം. അവരൊന്നും ഇന്നില്ല.
ഇപ്പോൾ ഞങ്ങൾ പെണ്ണുങ്ങളാണ് കേസ് നടത്തുന്നത് നഞ്ചിയമ്മ മുൻപ്പ് പറഞ്ഞിട്ടുണ്ട് .ഇപ്പോഴിതാ നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തതിനെ ഗൗരവത്തോടെ കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഭൂമി കയ്യേറ്റം തടയാൻ നിയമങ്ങളുണ്ടെന്നും അഞ്ചേക്കറിൽ കൂടുതൽ ഭൂമി കൈമാറാൻ കഴിയില്ലെന്നും റവന്യൂ മന്ത്രി സഭയിൽ വ്യക്തമാക്കി.
നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത കാര്യം സഭയിൽ ഉന്നയിച്ചത് കെ.കെ രമ എംഎൽഎയാണ്. അട്ടപ്പാടിയിൽ ആദിവാസികളുട ഭൂമി ഭൂമാഫിയ വ്യാപകമായി കൈയേറുകയാണെന്ന് എംഎൽഎ ആരോപിച്ചു. വ്യാജ രേഖ ഉണ്ടാക്കി ഭൂമി തട്ടിയെടുക്കുകയാണെന്നും ആദിവസാികളെ ഇതിന് വേണ്ടി ഭീഷണിപ്പെടുത്തുകയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി റവന്യൂ ഉദ്യോഗസ്ഥർ ഇതിന് വേണ്ടി കൂട്ടു നിൽക്കുകയാണെന്നും കെ.കെ രമ എംഎൽഎ തുറന്നടിച്ചു.
പരാതികൾ റവന്യു വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി കെ.രാജൻ വ്യക്തമാക്കി. ഭൂമി മാത്രമല്ല ആദിവാസികളുടെ ക്ഷേമവും സംരക്ഷണവുമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...