Connect with us

അദ്ദേഹം ഉള്ള സമയം നമ്മൾ ജീവിച്ചു എന്ന് പറയുന്നത് ഒരു വലിയ ആഭിമാനമാണ്, അത് എന്റെ ഭാഗ്യമാണ് ; യേശുദാസിനെ കുറിച്ച് മോഹൻലാൽ !

Actor

അദ്ദേഹം ഉള്ള സമയം നമ്മൾ ജീവിച്ചു എന്ന് പറയുന്നത് ഒരു വലിയ ആഭിമാനമാണ്, അത് എന്റെ ഭാഗ്യമാണ് ; യേശുദാസിനെ കുറിച്ച് മോഹൻലാൽ !

അദ്ദേഹം ഉള്ള സമയം നമ്മൾ ജീവിച്ചു എന്ന് പറയുന്നത് ഒരു വലിയ ആഭിമാനമാണ്, അത് എന്റെ ഭാഗ്യമാണ് ; യേശുദാസിനെ കുറിച്ച് മോഹൻലാൽ !

മലയാളത്തിന്റെ അഭിമാനമാണ് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് . ഇപ്പോഴിതാ ദാസേട്ടന്റെ കാലഘട്ടത്തിൽ നമ്മൾ ജീവിച്ചു എന്ന് പറയുന്നത് ഒരു വലിയ ആഭിമാനം തന്നെയാണ് എന്ന് മോഹൻലാൽ . യേശുദാസിന്റെ പുതിയ ഓണപ്പാട്ട് ആൽബം പ്രകാശനം ചെയ്ത് സംസാരിക്കവെ ആണ് ​ഗന​ഗന്ധർവ്വനെ കുറിച്ച് താരം സംസാരിച്ചത്.

അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകൾക്ക് ചുണ്ടനക്കാൻ പറ്റി എന്നതാണ് എന്റെ ഭാ​ഗ്യം. അതിൽ ഒരുപാട് നാഷണൽ, സ്റ്റേറ്റ് അവാർഡ് പാട്ടുകൾ ഉണ്ട്. എന്റെ സിനിമകളും രവീന്ദ്രൻ മാഷിന്റെ സം​ഗീതവും ​ദാസേട്ടന്റെ പാട്ടും വലിയ ഒരു കോമ്പിനേഷനായിരുന്നു. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ​ഗാനങ്ങൾ ഉണ്ടായി എന്നും ഏതാണ്ട് അഞ്ച് തലമുറയായി ദസേ‌ട്ടന്റെ പാട്ട് കേൾക്കുന്നവരാണ് ഇവിടെ ഉള്ളത് എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

മോഹൻലാലിന്റെ വാക്കുകൾ’അദ്ദേഹം പാടുന്നു എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. എന്നെ അദ്ദേഹം വിളിച്ചിരുന്നു. എന്നോട് ഇങ്ങനെ ഒരു കാര്യം പറഞ്ഞു. അത് എന്റെ ഒരു വലിയ അം​ഗീകാരമായി ഞാൻ കാണുന്നു. ചിലർക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാ​ഗ്യമായാണ് ഞാൻ കാണുന്നത്. അദ്ദേഹം ഉള്ള സമയം നമ്മൾ ജീവിച്ചു എന്ന് പറയുന്നത് ഒരു വലിയ ആഭിമാനം തന്നെയാണ്.

എന്റെ ഭാ​ഗ്യം എന്നുപറയുന്നത്, അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകൾക്ക് ചുണ്ടനക്കാൻ പറ്റി എന്നതാണ്. അതിൽ ഒരുപാട് നാഷണൽ, സ്റ്റേറ്റ് അവാർഡ് പാട്ടുകൾ ഉണ്ട്. എന്റെ സിനിമകളും രവീന്ദ്രൻ മാഷിന്റെ സം​ഗീതവും ​ദാസേട്ടന്റെ പാട്ടും വലിയ ഒരു കോമ്പിനേഷനായിരുന്നു. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ​ഗാനങ്ങൾ ഉണ്ടായി. ഏതാണ്ട് അഞ്ച് തലമുറയായി ദസേ‌ട്ടന്റെ പാട്ട് കേൾക്കുന്നവരാണ് ഇവിടെ ഉള്ളത്. ‘

വളരെ കാലത്തിന് ശേഷം മലയാള സിനിമയെ ഇവിടേയ്ക്ക് കൊണ്ടുവന്നത് ഒരുപക്ഷെ ദാസേട്ടന്റെ സം​ഗീത കമ്പനിയായ തരം​ഗിണി മ്യൂസിക് കമ്പനിയാണ്. പാട്ടുകളിലൂടെ ഒരുപാട് പേർക്ക് വെളിപാടുണ്ടാക്കി. ഒരുകാലത്ത് മലയാളികൾക്ക് ഓണക്കാലത്തിന്റെ വരവെന്ന് പറഞ്ഞാൽ തരം​ഗിണിയിൽ നിന്ന് കിട്ടുന്ന പാട്ടുകളായിരുന്നു.’

പൊൻചിങ്ങത്തേര്’ എന്ന ഓണപ്പാട്ടാണ് മോഹൻലാൽ‌ ഇന്ന് പ്രകാശനം ചെയ്തത്. ഹരിഹരന്റെ വരികൾക്ക് നന്ദു കർത്തയാണ് ഈണമിട്ടിരിക്കുന്നത്. നീണ്ട 18 വർഷത്തിന് ശേഷമാണ് യേശുദാസും അദ്ദേഹത്തിന്റെ സം​ഗീത കമ്പനിയായ തരം​ഗിണി മ്യൂസിക് കമ്പനിയും ഒന്നിച്ചുകോണ്ട് ഒണപ്പാട്ട് പുറത്തുവിടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

More in Actor

Trending

Recent

To Top