ഒരുപാട് പെണ്ണ് കണ്ടിട്ടുള്ള ആളാണ് താന്‍, ഒരു ദിവസം മൂന്ന് പെണ്ണുങ്ങളെ വരെ പോയി കണ്ടിട്ടുണ്ട്. കാണുന്ന പെണ്‍കുട്ടികളെയൊക്കെ തനിക്ക് ഇഷ്ടപ്പെടും. പക്ഷേ അവര്‍ക്ക് തന്നെ ഇഷ്ടപെടില്ലായിരുന്നു; പത്തൊന്‍പതാമത് കണ്ടയാളാണ് തന്റെ ഭാര്യ

നടനായും സംവിധായകനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജോണി ആന്റണി. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തെ കുറിച്ചും പെണ്ണ് കാണാന്‍ നടന്ന കാലത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഇഅത് വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്.
താന്‍ പെണ്ണുകണ്ടത് പോലെ പരമ്പരാഗത രീതിയില്‍ മക്കളെയും പെണ്ണുകാണിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയയാണ് അദ്ദേഹം സ്വന്തം കഥ പറഞ്ഞത്. ഒരുപാട് പെണ്ണ് കണ്ടിട്ടുള്ള ആളാണ് താന്‍. അതില്‍ താന്‍ പത്തൊന്‍പതാമത് കണ്ടയാളാണ് ഷൈനി. അക്കാലത്ത് തന്റെ കുടുംബം സമ്പന്നമൊന്നുമല്ല.
തനിക്ക് ഇരുപത്തിരണ്ട് വയസുള്ളപ്പോള്‍ പപ്പ മരിച്ചു. പിന്നെ ഞാനും അമ്മച്ചിയും മാത്രം. അന്നൊക്കെ ബ്രോക്കര്‍മാരാണ് കല്യാണം കൊണ്ട് വരുന്നത്. ചില നല്ല സുന്ദരിമാരുടെ ഫോട്ടോ കൊണ്ട് വന്ന് കാണിക്കും. എന്നിട്ട് ഞായറാഴ്ച പെണ്ണ് കാണാന്‍ പോവാമെന്ന് പറഞ്ഞ് ഇരുന്നൂറ് രൂപയും വാങ്ങി പോവും.
ശേഷം രണ്ട് ദിവസം കഴിയുമ്പോള്‍ ആ പെണ്ണിന്റെ കല്യാണം കഴിഞ്ഞ് പോയെന്ന് പറയും. അങ്ങനെ കുറേ പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊരു രസമായിട്ടാണ് തോന്നിയതെന്നും ജോണി പറയുന്നു. ഒരു ദിവസം മൂന്ന് പെണ്ണുങ്ങളെ വരെ പോയി കണ്ടിട്ടുണ്ട്. കാണുന്ന പെണ്‍കുട്ടികളെയൊക്കെ തനിക്ക് ഇഷ്ടപ്പെടും. പക്ഷേ അവര്‍ക്ക് തന്നെ ഇഷ്ടപെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇനി അഥവാ ഇഷ്ടപ്പട്ടാലും ചെറുക്കന് സിനിമക്കാരന് ആയത് കൊണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിന്മാറുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു ക്രിസ്തുമസ് ദിനത്തിലാണ് ഷൈനിയെ പെണ്ണ് കാണാന്‍ പോവുന്നത്. അവര്‍ക്ക് തന്നെയും കുടുംബത്തെയും നന്നായി അറിയാവുന്നത് കൊണ്ടാണ് ആ വിവാഹം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....