ഞാന്‍ ഏതു പടം ചെയ്താലും അതൊന്നും ഒരു കാര്യവുമില്ലെന്നാണ് വീട്ടില്‍ പറയുക. ആ കഥാപാത്രങ്ങളൊക്കെ മോഹന്‍ലാല്‍ സര് സിംപിള്‍ ആയി ചെയ്യുമെന്ന് പറയും; മോഹന്‍ലാല്‍ ആരാധികയായ ഭാര്യയെ കുറിച്ച് വി്കരം
ഞാന്‍ ഏതു പടം ചെയ്താലും അതൊന്നും ഒരു കാര്യവുമില്ലെന്നാണ് വീട്ടില്‍ പറയുക. ആ കഥാപാത്രങ്ങളൊക്കെ മോഹന്‍ലാല്‍ സര് സിംപിള്‍ ആയി ചെയ്യുമെന്ന് പറയും; മോഹന്‍ലാല്‍ ആരാധികയായ ഭാര്യയെ കുറിച്ച് വി്കരം
ഞാന്‍ ഏതു പടം ചെയ്താലും അതൊന്നും ഒരു കാര്യവുമില്ലെന്നാണ് വീട്ടില്‍ പറയുക. ആ കഥാപാത്രങ്ങളൊക്കെ മോഹന്‍ലാല്‍ സര് സിംപിള്‍ ആയി ചെയ്യുമെന്ന് പറയും; മോഹന്‍ലാല്‍ ആരാധികയായ ഭാര്യയെ കുറിച്ച് വി്കരം
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിക്രം. ഇപ്പോഴിതാ ഓഗസ്റ്റ് 31ന് റിലീസിനെത്തുന്ന ബിഗ് ബജറ്റ് ചിത്രം കോബ്രയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ വിക്രം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. ഒരു അവസരം ലഭിച്ചാല്‍ ഉറപ്പായും മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും അഭിനയിക്കുമെന്ന് വിക്രം പറഞ്ഞു.
‘മമ്മൂക്ക റോക്ക്സ്റ്റാറാണ്. അതുപോലെ മോഹന്‍ലാലും. എനിക്ക് മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ ഒരു അവസരം ഇതുവരെ ലഭിച്ചിട്ടില്ല. ഞാന്‍ ഏതു പടം ചെയ്താലും അതൊന്നും ഒരു കാര്യവുമില്ലെന്നാണ് വീട്ടില്‍ പറയുക. ആ കഥാപാത്രങ്ങളൊക്കെ മോഹന്‍ലാല്‍ സര് സിംപിള്‍ ആയി ചെയ്യുമെന്ന് പറയും. എന്റെ വില്ലന്‍ വീട്ടില്‍ തന്നെയുണ്ട്, എന്നും ‘മോഹന്‍ലാല്‍ ആരാധികയായ ഭാര്യയെക്കുറിച്ച് ആരാധകരോട് തുറന്നു പറഞ്ഞ് വിക്രം കയ്യടി നേടി.
‘ആദ്യം എനിക്ക് മലയാളം ഒട്ടും അറിയുമായിരുന്നില്ല. ഇപ്പോള്‍ കുറച്ചു പഠിച്ചു. ധാരാളം മലയാളം സിനിമകള്‍ കണ്ടിട്ടുണ്ട്. കിരീടം, സദയം, കിലുക്കം…. അങ്ങനെ എല്ലാം. എനിക്ക് മോഹന്‍ലാല്‍ സാറിന്റെ അഭിനയം ഒരുപാട് ഇഷ്ടമാണ്. പക്ഷേ, ഒരുമിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ധ്രുവത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ മമ്മൂക്കയെ നോക്കി നിന്നു പഠിച്ചിട്ടുണ്ട്. ക്ലോസ് ഷോട്ടില്‍ എന്തു ചെയ്യണം… ലോങ് ഷോട്ടാണെങ്കില്‍ എങ്ങനെ വേണം. അങ്ങനെ ഒരുപാടു കാര്യങ്ങള്‍,’ എന്നും വിക്രം പറഞ്ഞു.
ജെയിന് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസും മനോരമ ഓണ്‍ലൈനും നേരിട്ട് നടത്തിയ കോബ്ര പ്രൊമോഷണല്‍ ഇവന്റിലാണ് വിക്രം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കോബ്ര’. ആര്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ വിക്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ഓഗസ്റ്റ് 31ന് ചിത്രം റിലീസിനെത്തും.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...