പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്, ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴക്കുകയാണ്. അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും; സോഷ്യല്‍ മീഡിയയിലെ അധിക്ഷേപ കമന്റുകള്‍ക്കെതിരെ തുറന്നടിച്ച് തെലുങ്ക് താരം അനസൂയ ഭരദ്വാജ്

നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് അനസൂയ ഭരദ്വാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ അധിക്ഷേപ കമന്റുകള്‍ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് താരം അനസൂയ ഭരദ്വാജ്.
സോഷ്യല്‍ മീഡിയയിലൂടെ മോശം കമന്റിടുന്നവര്‍ അതു ചെയ്തതിനെ ഓര്‍ത്ത് ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്നും അനസൂയ വ്യക്തമാക്കി. വിജയ് ദേവരക്കൊണ്ടയുടെ ഏറ്റവും പുതിയ സിനിമയുടെ നെഗറ്റീവ് റിവ്യൂകളുമായി ബന്ധപ്പെട്ട് നടി പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ് നടിക്കെതിരെ സൈബര്‍ ആക്രമണം നടന്നത്.
ഏജ് ഷെയ്മിങ് ലെവലില്‍ ‘ആന്റി’ എന്ന് വിളിച്ചാണ് പലരും സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തിരിക്കുന്നത്. പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴക്കുകയാണ്. അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും. ന്യായമായ ഒരു കാരണമില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരും. ഇതെന്റെ അവസാന മുന്നറിയിപ്പാണെന്നും അനസൂയ ട്വീറ്റ് ചെയ്തു.
സ്റ്റോപ് ഏയ്ജ് ഷെയ്മിങ് എന്ന ഹാഷ് ടാഗോടെ തനിക്കെതിരെ വന്ന ട്വീറ്റുകളും അനസൂയ പോസ്റ്റു ചെയ്തു. തന്റെ ട്വീറ്റിന് താഴെ വന്ന കമന്റുകളാണ് അവര്‍ പങ്കുവച്ചത്. സ്റ്റേ നോ ടു ഓണ്‍ലൈന്‍ അബ്യൂസ് എന്ന ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകളാണ് നടി ഇതുമായി ബന്ധപ്പെട്ട് തെലുങ്കില്‍ പോസ്റ്റ് ചെയ്തത്. ജനശ്രദ്ധ പിടിച്ചു പറ്റുന്നതിനുള്ള വിലകുറഞ്ഞ തന്ത്രമല്ലേ ഇത്തരം പ്രതികരണങ്ങളെന്നു ചോദിച്ചവര്‍ക്കും അനസൂയ കൃത്യമായ മറുപടി നല്കിട്ടുണ്ട്.
ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ സാധാരണമല്ലേ എന്നു കരുതി അവഗണിച്ചു മുമ്പോട്ടു പോകുന്നത് ശരിയല്ല. സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്നവരെ അങ്ങനെ വെറുതെ വിടുന്നത് തെറ്റായ സന്ദേശമാകും സമൂഹത്തിനു നല്‍കുകയെന്നും അനസൂയ പ്രതികരിച്ചു. ഭീഷ്മപര്‍വത്തില്‍ മമ്മൂട്ടിയുടെ നായിക കഥാപാത്രമായിരുന്ന ആലീസിനെ അവതരിപ്പിച്ചത് 37കാരിയായ അനസൂയ ഭരദ്വാജാണ്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...