മരുമകൾ എല്ലാം ഇങ്ങനെ ആണ് എന്നാണോ കാണിക്കുന്നത്..? ; അപ്പു ഇങ്ങനെ പറഞ്ഞാലും അഞ്ജു ഇങ്ങനെ പറയരുതായിരുന്നു; എന്ത് ചെയ്യണമന്നറിയാതെ ശിവനും ഹരിയും; സാന്ത്വനം വീട് ആകെ പ്രശ്നത്തിൽ !
മരുമകൾ എല്ലാം ഇങ്ങനെ ആണ് എന്നാണോ കാണിക്കുന്നത്..? ; അപ്പു ഇങ്ങനെ പറഞ്ഞാലും അഞ്ജു ഇങ്ങനെ പറയരുതായിരുന്നു; എന്ത് ചെയ്യണമന്നറിയാതെ ശിവനും ഹരിയും; സാന്ത്വനം വീട് ആകെ പ്രശ്നത്തിൽ !
മരുമകൾ എല്ലാം ഇങ്ങനെ ആണ് എന്നാണോ കാണിക്കുന്നത്..? ; അപ്പു ഇങ്ങനെ പറഞ്ഞാലും അഞ്ജു ഇങ്ങനെ പറയരുതായിരുന്നു; എന്ത് ചെയ്യണമന്നറിയാതെ ശിവനും ഹരിയും; സാന്ത്വനം വീട് ആകെ പ്രശ്നത്തിൽ !
‘സാന്ത്വനം’ വീട്ടിലെ ജ്യേഷ്‍ഠാനുജന്മാരുടേയും, അവരുടെ ഭാര്യമാരുടേയും കഥ പറയുന്ന പരമ്പര മികച്ച കഥാഗതിയിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ചടുലമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ പരമ്പര മുന്നേയും സഞ്ചരിച്ചിട്ടുണ്ടെങ്കിലും, വീട്ടുകാര്‍ ഒറ്റക്കെട്ടായിരുന്നു എന്നതുകൊണ്ട്, പ്രശ്നങ്ങളെല്ലാം നിസ്സാരമായി മറികടക്കാന്‍ ‘സാന്ത്വന’ത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പുതിയ പ്രശ്നം കുടുംബത്തിന്റെ അടിത്തറ ശിഥിലമാക്കുമോ എന്ന ഭയം കാഴ്ച്ചക്കാരിലേക്കെത്തിക്കാന്‍ പരമ്പരയ്ക്ക് സാധിക്കുന്നുണ്ട്.
ബാലന്റെ പേരിലേയ്ക്ക് സ്വത്ത് എഴുതുന്നത് തീരുമാനിച്ചതോടെയാണ് ഈ തര്‍ക്കം തുടങ്ങുന്നത്. ഈ വിവരം അറിഞ്ഞപ്പോള്‍ തന്നെ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചത് അപ്പുവും കുടുംബവുമായിരുന്നു. അഞ്ജുവിനോടും അമ്മ ഇത് സമ്മതിക്കരുതെന്നൊക്കെ പറയുന്നുണ്ടായിരുന്നെങ്കിലും അഞ്ജുവന് അത്തരം ചിന്തകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകരെയാകെ ഞെട്ടിച്ചിരിക്കുകയാണ് അഞ്ജു.
അപ്പുവിന്റെ ഭാഗത്ത് നിന്നും ഒരു എതിര്‍പ്പ് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒരിയ്ക്കല്‍പ്പോലും അഞ്ജു ഇങ്ങനെ പ്രതികരിക്കും എന്ന് ആരും ചിന്തിച്ചിട്ടില്ല. ശിവനോട് തന്നെയാണ് അഞ്ജു ഇക്കാര്യം പറയുന്നന്നതും. വീട് എല്ലാ ആണ്മക്കള്ക്കും അവകാശപ്പെട്ടതല്ലേ, അപ്പോള്‍ അത് ഒരാളുടെ മാത്രം പേരിലേയ്ക്ക് എഴുതുന്നത് ശരിയല്ലെന്നുമാണ് അഞ്ജു പറയുന്നത്. ഇത് കേട്ട ഉടനെ ശിവന്റെ മുഖത്തും ഉണ്ടാകുന്നത് ഒരു ഞെട്ടലാണ്.
ബാലേട്ടന്റെ പേരില്‍ വീട് എഴുതുന്നതുകൊണ്ട് എന്താ കുഴപ്പം എന്ന് ശിവന് തിരിഞ്ഞ് ചോദിക്കുന്നുമുണ്ട്. ഉറപ്പായും ഇക്കാര്യത്തെച്ചൊല്ലി ശിവനും അഞ്ജുവും തമ്മില്‍ വഴക്കുണ്ടാകും എന്ന കാര്യം ഉറപ്പാണ്. ഹരിയോട് അപ്പു നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹരിയും ഇതിന് വലിയ പ്രാധാന്യം നല്‍കിയില്ല. എന്നാല്‍ തമ്പിയും ഭാര്യയും ഈ വിഷയം മകളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള ആയുധമാക്കി എടുക്കുമെന്ന കാര്യം ഉറപ്പാണ്.
അഞ്ജുവിന്റെ മാറ്റമാണ് പ്രേക്ഷകരെ പോലും ഞെട്ടിച്ചത്. ഒരിയ്ക്കലും അഞ്ജുവിന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു ചോദ്യം ശിവന് മാത്രമല്ല ആരാധകരും പ്രതീക്ഷിച്ചിട്ടില്ല. ബാങ്കില്‍ നിന്നും ലോണ്‍ കിട്ടാന്‍ ബുദ്ധിമുട്ട് വന്നതോടെയാണ് ബാലന്റെ പേരിലേയ്ക്ക് വീട് എഴുതാന്‍ തീരുമാനിക്കുന്നത്. അവിടേയും സ്വത്ത് തര്‍ക്കമാണ് നടക്കുന്നത്. സാന്ത്വനം വീടിനെ നിലനിര്‍ത്തിയ സ്നേഹവും വിശ്വാസവുമൊക്കെ ഇപ്പോള്‍ എവിടെപ്പോയി എന്നാണ് ആരാധകര്‍പോലും ചോദിക്കുന്നത്. പ്രമോ പുറത്തുവന്നതോടെ ഒട്ടനവധി ആരാധകരാണ് ഇക്കാര്യം ചോദിച്ച് രംഗത്തെത്തിയത്.
മരുമകൾ എല്ലാം ഇങ്ങനെ ആണ് എന്നാണോ കാണിക്കുന്നത്..?… ഇനി എല്ലാവരും തമ്മില്‍ തല്ലി പിരിയും എന്നും ചിലര്‍ മുന്‍കൂട്ടി പറയുന്നുണ്ട്. ഇതിന്റെ തമിഴ് സീരിയലില്‍ സംഭവിച്ചിതും അതാണെന്നാണ് ചിലരുടെ അഭിപ്രായം. എന്തായാലും സാന്ത്വനം വീട്ടിലെ തല്ല് പ്രേക്ഷകര്‍ക്കും അത്ര താല്‍പ്പര്യമല്ല. എത്രയും വേഗം ഇതില്‍ ഒരു തീരുമാനം ഉണ്ടാക്കി, പഴയതുപോലെ എല്ലാവരും സന്തോഷത്തോടെ കഴിയുന്നത് കാണാനാണ് സാന്ത്വനത്തിന്റെ ആരാധകരും ആഗ്രഹിക്കുന്നത്.
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...