‘എന്റെ നിശബ്ദതയുടെ അര്‍ത്ഥം ഞാന്‍ ഊമയാണെന്നോ മിണ്ടാന്‍ അറിയാത്ത ആളാണെന്നോ അല്ല, എല്ലാം തുറന്ന് പറയാനുള്ള ഒരു നല്ല സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ;റോബിനോടുള്ള പ്രണയത്തെ കുറിച്ച് ആദ്യമായി ആരതി!
Published on

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു. റോബിനെ നായകനാക്കി ഏതാനും സിനിമകളും അണിയറയിൽ ഒരുങ്ങാനിരിക്കുകയാണ്.
ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണന് വിവാഹിതനാവാന്‍ പോവുകയാണ്. അടുത്തിടെയാണ് താരം വിവാഹത്തെ കുറിച്ചും ഭാവി വധുവിനെ കുറിച്ചും വെളിപ്പെടുത്തല്‍ നടത്തിയത്. അതുവരെ പ്രചരിച്ച ഗോസിപ്പുകളെല്ലാം ആ നിമിഷത്തില്‍ സത്യമായി മാറുകയായിരുന്നു. ബിഗ് ബോസിന് ശേഷം റോബിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയെ ആരതി പൊടി എന്ന പെണ്‍കുട്ടിയാണ് റോബിന്റെ പ്രതിശ്രുത വധു.
ഇരുവരും ഒരുമിച്ചുള്ള വീഡിയോസും ചിത്രങ്ങളുമൊക്കെ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരതിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് റോബിന് വെളിപ്പെടുത്തിയെങ്കിലും ആരതി മൗനം പാലിച്ചു. ഒടുവിലാത തന്റെ പ്രണയത്തെ പറ്റി ആദ്യമായി മനസ് തുറക്കുകയാണ് ആരതി പൊടി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെ…
റോബിനൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം കോര്‍ത്തിണക്കിയൊരു വീഡിയോയാണ് ആരതി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഈ വിഷയത്തിലുള്ള തന്റെ ആദ്യത്തെ പ്രതികരണമാണെന്ന് ക്യാപ്ഷനില്‍ സൂചിപ്പിച്ചു. ആദ്യമായി റോബിനുമായിട്ടുള്ള പ്രണയം വെളിപ്പെടുത്തുന്നതിനൊപ്പം ഇതുവരെ ഒന്നിനോടും പ്രതികരിക്കാതെ ഇരുന്നതിന്റെ കാരണം എന്താണെന്ന് കൂടി വ്യക്തമാക്കിയിരിക്കുകയാണ്. വിശദമായി വായിക്കാം..
ഞങ്ങള്‍ രണ്ടാളെയും സംബന്ധിച്ച്, എന്റെ ഭാഗത്ത് നിന്ന് പങ്കുവെക്കുന്ന ആദ്യത്തെ വീഡിയോ ആണിത്. അതുകൊണ്ട് ഇത് എനിക്ക് എന്നും സ്പെഷ്യല്‍ ആണ്. ഡോ. റോബിന് രാധാകൃഷ്ണന്, നിങ്ങളെ പോലൊരു ശുദ്ധാത്മാവിനെ കിട്ടിയ ഞാന്‍ ഭാഗ്യവതിയാണ്’ എന്നുമാണ് റോബിനോടായി ആരതി പറയുന്നത്.
മറ്റൊരു പ്രധാന കാര്യം കൂടി ആരതി വ്യക്തമാക്കി. ‘എന്റെ നിശബ്ദതയുടെ അര്‍ത്ഥം ഞാന്‍ ഊമയാണെന്നോ മിണ്ടാന്‍ അറിയാത്ത ആളാണെന്നോ അല്ല. എല്ലാം തുറന്ന് പറയാനുള്ള ഒരു നല്ല സമയത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ശരിയായ സമയത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു’ എന്നും ആരതി പൊടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അതേ സമയം ‘നീയാണ് എന്റെ ശക്തിയെന്ന്’ ആരതിയുടെ പോസ്റ്റിന് താഴെ കമന്റുമായി റോബിനുമെത്തി. ഒപ്പം ആശംസകള്‍ അറിയിച്ച് നൂറ് കണക്കിന് ആരാധകരാണെത്തുന്നത്. റോബിനും ആരതിയും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്‍പ് താരങ്ങളുടെ വിവാഹനിശ്ചയം നടത്തിയേക്കുമെന്നും അറിയുന്നു. ഇതുവരെ ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം അവസാനിച്ച് പുതിയൊരു ജീവിതത്തിലേക്ക് ഒരുങ്ങുകയാണ് താരങ്ങള്‍.
ഡോക്ടറും മോട്ടിവേഷ്ണല്‍ സ്പീക്കറുമായ റോബിന് രാധാകൃഷ്ണന് മലയാളം ബിഗ് ബോസിന്റെ നാലാം സീസണിലാണ് പങ്കെടുത്തത്. അതുവരെ ഉണ്ടായിരുന്ന എല്ലാം മാറ്റി മറിച്ച് റോബിന് യുഗം തന്നെ തുടങ്ങിയ നാളുകളാണ് പിന്നീട് കണ്ടത്. മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പുറത്തായെങ്കിലും ലക്ഷക്കണക്കിന് ആരാധകരാണ് റോബിന് പുറത്ത് സ്വീകരണം ഒരുക്കിയത്. ഇപ്പോള്‍ സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലാണ് താരം.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...