
News
രാജ്യാന്തര ബോക്സോഫിസില്‍ മികച്ച കളക്ഷന്‍ നേടി ആമിര്‍ ഖാന്റെ ‘ലാല്‍ സിങ് ഛദ്ദ’
രാജ്യാന്തര ബോക്സോഫിസില്‍ മികച്ച കളക്ഷന്‍ നേടി ആമിര്‍ ഖാന്റെ ‘ലാല്‍ സിങ് ഛദ്ദ’
Published on

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ആമിര്‍ ഖാന് ചിത്രമായിരുന്നു ‘ലാല്‍ സിങ് ഛദ്ദ’. റിലീസിനു മുമ്പ് തന്നെ ചിത്രം ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച അത്ര വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇപ്പോഴിതാ രാജ്യാന്തര ബോക്സോഫിസില്‍ മികച്ച കളക്ഷന്‍ നേടിയിരിക്കുകയാണ് സിനിമ. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2022 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമകളില്വച്ച് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ‘ലാല്‍ സിങ് ഛദ്ദ’. ആലിയ ഭട്ടിന്റെ ‘ഗംഗുഭായ് കത്യാവാടി’, ‘ഭൂല്‍ ഭുലയ്യ 2’, ‘ദി കശ്മീര്‍ ഫൈല്‍സ്’ എന്നീ ചിത്രങ്ങളെ മറികടന്നാണ് ആമിര്‍ ഖാന് ചിത്രം ബോക്സോഫിസില്‍ വിജയം നേടിയത്.
ഒരാഴ്ച കൊണ്ട് 7.5 മില്യന്‍ ഡോളര്‍ (59 കോടി) ആണ് ചിത്രം വാരിക്കൂട്ടിയത്. ‘ഗാംഗുഭായ് കത്യാവാടി’ (7.47 മില്യന്‍ ഡോളര്‍), ‘ഭൂല്‍ ഭുലയ്യ 2’ (5.88 മില്യന്‍ ഡോളര്‍), ‘ദി കശ്മീര്‍ ഫയല്‍സ്’ (5.7 മില്യന്‍ ഡോളര്‍ എന്നിങ്ങനെയാണ് മറ്റു സിനിമകളുടെ കളക്ഷന്‍. ‘ലാല്‍ സിങ് ഛദ്ദ’യുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മൂന്നു ചിത്രങ്ങളും ഇന്ത്യയില്‍ വിജയമായിരുന്നു.
ആമിര്‍ ചിത്രത്തിന്റെ ബജറ്റ് 180 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകമാകമാനമായി സിനിമ ഇതുവരെ നേടിയത് 126 കോടിയാണ്. അതേസമയം, ചൈനയില്‍ ചിത്രം റിലീസ് ചെയ്താല്‍ വലിയ ലാഭം നേടുമെന്നാണ് വിവരം. കോവിഡിനുശേഷം മറ്റു രാജ്യങ്ങളിലെ സിനിമകള്‍ റിലീസ് ചെയ്യുന്നതില്‍ ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആമിര്‍ ഖാന് ചൈനയില്‍ നിറയെ ആരാധകരുള്ളതിനാല്‍ ലാല്‍ സിങ് ഛദ്ദയ്ക്ക് പ്രദര്‍ശാനുമതി ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...