സ്വത്തിൻ്റെ കാര്യം വരുമ്പോൾ മിക്ക വീടുകളിലും ഇങ്ങനെ ഒക്കെ തന്നെ ആവും…; സാന്ത്വനം അവസാനം ഇങ്ങനെ ആയല്ലോ..?’; ബാലൻ എന്ത് തീരുമാനിക്കും എന്ന് കാണാൻ ആകാംക്ഷയോടെ പ്രേക്ഷകർ!
സ്വത്തിൻ്റെ കാര്യം വരുമ്പോൾ മിക്ക വീടുകളിലും ഇങ്ങനെ ഒക്കെ തന്നെ ആവും…; സാന്ത്വനം അവസാനം ഇങ്ങനെ ആയല്ലോ..?’; ബാലൻ എന്ത് തീരുമാനിക്കും എന്ന് കാണാൻ ആകാംക്ഷയോടെ പ്രേക്ഷകർ!
സ്വത്തിൻ്റെ കാര്യം വരുമ്പോൾ മിക്ക വീടുകളിലും ഇങ്ങനെ ഒക്കെ തന്നെ ആവും…; സാന്ത്വനം അവസാനം ഇങ്ങനെ ആയല്ലോ..?’; ബാലൻ എന്ത് തീരുമാനിക്കും എന്ന് കാണാൻ ആകാംക്ഷയോടെ പ്രേക്ഷകർ!
ഇന്ന് മലയാളികൾക്കിടയിൽ സാന്ത്വനം സീരിയൽ കാണാത്തവരായിട്ട് ആരും കാണാൻ സാധ്യതയില്ല. പ്രണയവും സൗഹൃദവും സഹോദര സ്നേഹവും പിണക്കവും ഇണക്കവും ഒക്കെ ചേർന്നൊരു കൂട്ടുകുടുംബ കഥയാണ് പരമ്പര പറയുന്നത്. കൃഷ്ണ സ്റ്റോഴ്സ് എന്ന പലചരക്ക് കട നടത്തുന്ന സാന്ത്വനം കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ.
ബാലനും ദേവിയും അനിയന്മാരും മരുമക്കളുമെല്ലാം ഒറ്റെക്കെട്ടായി മുന്നോട്ട് പോകുന്നവരാണ്. പല പ്രശ്നങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ വന്നിട്ടുണ്ടെങ്കിലും അതെല്ലാം പരസ്പരം പറഞ്ഞുകൊണ്ടാണ് മുന്നോട്ട് പോകുന്നത്.
എന്നാൽ ഇപ്പോഴത്തെ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ സഹോദരന്മാർ തമ്മിൽ വേർപിരിയലിൻ്റെ വക്കിലേക്ക് എത്തുമെന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. പുതിയ ഷോപ്പിംങ് കോംപ്ലക്സ് വാങ്ങുന്നതിന് ലോൺ എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് ഇപ്പോൾ സാന്ത്വനം വീട്ടിൽ ചർച്ചയാകുന്നത്. അമ്മയുടെ പേരിലുള്ള വീട് ലോൺ എടുക്കുന്നതിനായി ബാലൻ്റെ പേരിലേക്ക് എഴുതിവെക്കാനുള്ള തീരുമാനത്തിനെതിരെ അപ്പുവും അഞ്ജലിയും എതിർ അഭിപ്രായം പറയുന്നതാണ് കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ കാണിക്കുന്നത്.
എന്റെ പേരിൽ ആയതിനാൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അമ്മ ചോദിക്കുമ്പോൾ പ്രശ്നം ഉണ്ടെന്ന് ബാങ്കിലെ പ്രസിഡൻ്റ് പറയുന്നു.അങ്ങനെയെങ്കിൽ ബാലന്റെ പേരിൽ വീടെഴുതി വെക്കാമെന്നാണ് അമ്മ മറുപടിയും നൽകി. എന്നാൽ വീട് ബാലന്റെ പേരിൽ എഴുതിവെക്കാനുള്ള തീരുമാനത്തിൽ അപ്പുവും സാവിത്രിയും അമ്പരപ്പും ഞെട്ടലും കാണിക്കുന്നുണ്ട്. പിന്നാലെ സാവിത്രി അഞ്ജുവിനോട് നീ വേണം നിങ്ങളുടെ ഭാവിയെക്കുറിച്ച് കരുതലെടുത്ത് തീരുമാനങ്ങളെടുക്കാൻ എന്നും ഉപദേശിക്കുന്നുണ്ട്.
വീട് ബാലൻ്റെ പേരിൽ എഴുതിവെക്കുന്നതിനോട് ആദ്യം തന്നെ അപ്പു ഹരിയോട് തന്റെ അഭിപ്രായ ഭിന്നത അറിയിക്കുകയും ചെയ്തു. ബാലേട്ടനേക്കാൾ പ്രായം കുറവ് നിനക്കല്ലേ. നിന്റെ പേരിൽ എഴുതി വച്ചാൽ ലോൺ കിട്ടുക എളുപ്പമല്ലേ. നിനക്ക് തിരിച്ച് അടക്കാനുള്ള പ്രാപ്തിയും കൂടുതലാണെന്നാണ് അപ്പു ഹരിയോട് പറഞ്ഞത്. അപ്പുവിന്റെ വാക്കുകളിൽ അസ്വസ്ഥനായി നിൽക്കുകയാണ് ഹരി.
ഇത് കൂടാതെ, അപ്പുവിൻ്റെ അമ്മ വിളിച്ചും പറയുന്നുണ്ട്. നാല് പേർക്കും അവകാശമുള്ള വീട് ബാലൻ്റെ പേരിലേക്ക് മാത്രം എഴുതി കൊടുക്കാൻ സമ്മതിക്കരുതെന്ന്.വീഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
ഇതുവരെ പരസ്പര സ്നേഹത്തിന്റെ മാതൃകയായി കഴിഞ്ഞിരുന്ന സാന്ത്വനം വീട്ടിലെ മരുമക്കൾക്കിടയിൽ ഭിന്നിപ്പ് തുടങ്ങുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സ്വത്തിൻ്റെ കാര്യം വരുമ്പോ മിക്ക വീടുകളിലും ഇങ്ങനെ ഒക്കെ തന്നെ ആവും… അത് ഏത് വലിയ കൂട്ട് കുടുംബം ആയാലും ശരി. സാവിത്രി അമ്മായി പറയുന്നതിലും കാര്യം ഉണ്ട്…
ലോൺ എടുക്കാൻ വേണ്ടിയല്ലേ, ബാലേട്ടന്റെ പേരിൽ വീട് എഴുതി വെക്കുന്നെ, ഒരിക്കലും ബാലേട്ടൻ മൊത്തം ആയി കൈവശം വെക്കാൻ ശ്രമിക്കില്ല, തനിക്ക് ഇല്ലെങ്കിലും അനിയന്മാർക്ക് എന്തായാലും വീതിച്ചു കൊടുക്കും, അതിന് ഇങ്ങനെ കിടന്നു ചാവേണ്ട ആവശ്യം ഇല്ല അപ്പുവും മറ്റുള്ളോരും എന്നൊക്കെയാണ് പരമ്പരയുടെ പ്രേക്ഷകർ കമൻ്റ് ചെയ്യുന്നത്.
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...