
Malayalam
സിനിമയിലും നാടകവേദികളിലും തിളങ്ങിനിന്ന രുക്മിണി വിടവാങ്ങി
സിനിമയിലും നാടകവേദികളിലും തിളങ്ങിനിന്ന രുക്മിണി വിടവാങ്ങി

സിനിമയിലും നാടകവേദികളിലും തിളങ്ങിനിന്ന വലിയ ചാലപ്പുറത്ത് രുക്മിണി വിടവാങ്ങി. നാട്ടിന്‍പുറത്ത് ചീരു എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ചാലപ്പുറം സ്വദേശി രുക്മിണിയായിരുന്നു തച്ചോളി ഒതേനന് എന്ന സിനിമയിലെ പാട്ടിന്റെ സീനില്‍ അംബികയുടെ തോഴിയായി അഭിനയിച്ചത്.
‘അഞ്ജന കണ്ണെഴുതി…’ എന്ന ഗാനരംഗത്താണ് നായികയോടൊപ്പം രുക്മിണി അഭിനയിച്ചത്. രുക്മിണിയുടെ നാടകത്തിലെ അഭിനയത്തിന്റെ മികവാണ് അന്ന് ഏറെ പ്രശസ്തയായ സിനിമാതാരമായ അംബികയുടെ തോഴിയായി തിരഞ്ഞെടുക്കപ്പെട്ടത്.
പ്രദേശത്തെ സാംസ്കാരികമുന്നേറ്റത്തില്‍ ഏറെ കരുത്തുപകര്‍ന്ന തൂണേരി കേന്ദ്രീകരിച്ചുള്ള നാടക വേദികളിലും രുക്മിണി സജീവസാനിധ്യമായിരുന്നു. നൂറോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2017ലെ വിഷുദിനത്തില്‍ മികച്ചനടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിന് ചാലപ്പുറത്ത് നല്കിയ സ്വീകരണത്തില്‍ രുക്മിണിയെ ആദരിച്ചിരുന്നു.
അന്ന് സംസ്കാരിക മന്ത്രിയായിരുന്ന എ.കെ. ബാലന് മുന്‍കൈയെടുത്താണ് നിരവധി സിനിമാതാരങ്ങളെ അണിനിരത്തിക്കൊണ്ട് ജന്മനാടായ തൂണേരിയില്‍ പരിപാടി നടത്തിയത്. ഗ്രാമത്തില്‍ ജനിച്ചതുകൊണ്ട് മാത്രമാണ് രുക്മിണി അടക്കമുള്ള നിരവധിപേര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാതെപോയതെന്നും അതുല്യപ്രതിഭകളായിരുന്നു അവരെന്നും എ.കെ. ബാലന് പറഞ്ഞു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...