മിനിസ്ക്രീൻ താരങ്ങളെ മലയാളികൾക്ക് വല്ലാത്തൊരു ഇഷ്ട്ടമാണ്. എന്നും സ്വീകരണമുറിയിൽ നിറഞ്ഞു നിൽക്കുന്നതിനാൽ തന്നെ, സിനിമാ താരങ്ങളേക്കാൽ അടുപ്പം സീരിയൽ താരങ്ങൾക്ക് ഉണ്ടാവുക സാധാരണമാണ്. സാധാരണ താരജോഡികൾക്കാണ് ആരാധകർ ഏറെയെങ്കിലും ഇപ്പോൾ വില്ലത്തിമാർക്കും വില്ലന്മാർക്കും എല്ലാം ഫാൻസ് ഉണ്ട്.
അതുപോലെ കൂടെവിടെയിലെ കൂട്ടുകാരെയും മലയാളി സീരിയൽ ആരാധകർക്ക് വലിയ ഇഷ്ട്ടമാണ്. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മാൻവിയും അൻഷിതയും. കൂടെവിടെ എന്ന പരമ്പരയിലാണിപ്പോൾ ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.
സീതപ്പെണ്ണ്, മിസിസ് ഹിറ്റ്ലർ എന്നീ പരമ്പരകളുടേയും ഭാഗമാണ് ഇപ്പോൾ മാൻവി. തമിഴിൽ വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന ചെല്ലമ്മ എന്ന സീരിയലിലും അൻഷിത പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടെവിടെ സീരിയലിൽ അത്ര കൂട്ടല്ലെങ്കിലും യഥാർഥ ജീവിതത്തിൽ നല്ല സുഹൃത്തുക്കളാണ് മാൻവിയും അൻഷിതയും.
ഇന്ന് അൻഷിതയുടെ പിറന്നാൾ ദിനം കൂടിയായിരുന്നു. നാളു നോക്കിയുള്ള പിറന്നാൽ ആണിന്ന് എന്ന് അൻഷിത തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നതും.
ഇരുവരും പരസ്പരം കെട്ടിപിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോയാണ് മാൻവി പങ്കുവച്ചിരിക്കുന്നത്. അവൾ എന്റേതാണ് എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി മാൻവി കുറിച്ചിരിക്കുന്നത്. ഇതേ ചിത്രം തന്നെ അൻഷിതയും പങ്കുവച്ചിട്ടുണ്ട്.
എന്തായാലും രണ്ടു പേരുടേയും ചിത്രം കണ്ടതിന്റെ സന്തോഷത്തിലാണ് ഇരുവരുടേയും ആരാധകർ. ഇടയ്ക്കിടെ ഇരുവരും ഒന്നിച്ചുള്ള വ്ലോഗുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
അടുത്തിടെ കൂടെവിടെയിലെ നായകൻ ബിപിനൊപ്പം തിരുവനന്തപുരം ലുലു മാളിൽ അടിച്ചു പൊളിക്കുന്ന ചിത്രങ്ങളും ഇരു താരങ്ങളും പങ്കുവച്ചിരുന്നു. മിക്ക ആഘോഷദിനങ്ങളിലും മൂവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. സീരിയൽ കഥാപാത്രങ്ങൾ എങ്ങനെ ആണെങ്കിലും ഇവരുടെ റിയൽ ലൈഫ് ഫ്രണ്ട്ഷിപ് അടിപൊളി എന്ന് സമ്മതിക്കുന്നവരാണ് എല്ലാ കൂടെവിടെ പ്രേക്ഷകരും. പരമ്പരകളിൽ മാത്രമല്ല മോഡലിങ് രംഗത്തും അൻഷിതയും മാൻവിയും വളരെ സജീവമാണ്.
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....
സീരിയൽ പ്രേമികൾക്കും കുടുംബപ്രേക്ഷകർക്കും പ്രിയപ്പെട്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയിയും. ഇരുവരുടേയും മകൾ ധ്വനിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. മകളെ ഗർഭിണിയായിരുന്ന...