
News
ന്യൂയോര്‍ക്കിലെ തെരുവുകളിലൂടെ ഇന്ത്യന്‍ ദേശീയ പതാക വീശി നടന്ന് അല്ലു അര്ജുന്; അപൂര്‍വ ബഹുമതി
ന്യൂയോര്‍ക്കിലെ തെരുവുകളിലൂടെ ഇന്ത്യന്‍ ദേശീയ പതാക വീശി നടന്ന് അല്ലു അര്ജുന്; അപൂര്‍വ ബഹുമതി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്ജുന്. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹത്തെ തേടി ഒരു അപൂര്‍വ ബഹുമതി എത്തിയിരിക്കുകയാണ്. ന്യൂയോര്‍ക്കില്‍ നടന്ന 2022ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന പരേഡില്‍ ഇന്ത്യയുടെ ഗ്രാന്‍ഡ് മാര്‍ഷലായി അല്ലു അര്ജുന് ഇന്ത്യയെ പ്രതിനിധീകരിച്ചു.
ഭാര്യ സ്നേഹയ്ക്കൊപ്പമാണ് അല്ലു അര്ജുന് ചടങ്ങില്‍ പങ്കെടുത്തത്. 5 ലക്ഷം ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരേഡിന് ഇതുവരെ കാണാത്ത വിധം കൂടുതലും പ്രവാസി ഇന്ത്യക്കാരാണ് എത്തിച്ചേര്‍ന്നത്. 2022ല്‍ ഇതാദ്യമായാണ് 5 ലക്ഷം പേര് ഒരു പരിപാടിക്കായി എത്തുന്നത്.
ഇന്ത്യന്‍ ദേശീയ പതാക വീശി അല്ലു അര്ജുന് ന്യൂയോര്‍ക്കിലെ തെരുവുകളിലൂടെ നടന്നു. ന്യൂയോര്‍ക്കിലെ തെരുവുകളില്‍ അദ്ദേഹത്തെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
ജയ് ഹിന്ദ് എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് അവരെത്തിയത്. അല്ലു അര്ജുന് എല്ലാവരേയും സ്നേഹത്തോടെ അഭിവാദ്യം ചെയ്യുകയും ആരാധകരെ പ്രത്യേകം അഭിവാദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അല്ലു അര്‍ജുനെ ആദരിച്ചു. കുറച്ച് സമയത്തെ കൂടിക്കാഴ്ചക്ക് ശേഷം രണ്ടുപേരും ചേര്‍ന്ന് ഒരു സിഗ്നേച്ചര്‍ മൊമെന്റ് നടത്തി.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...