രഹസ്യ വിചാരണ കോടതികളില്‍ ഇരുതല മൂർച്ചയുള്ള ഒരു വാളാണ്, അതിജീവിത മുന്നിൽ കണ്ടത് ആ ലക്ഷ്യം,അടച്ചിട്ട മുറിയിൽ ആ രഹസ്യങ്ങൾ കെട്ടഴിക്കുന്നു? ദിലീപിന്റെ മുനയൊടിക്കുന്നു…ലോകോത്തര ട്വിസ്റ്റിലേക്ക്
രഹസ്യ വിചാരണ കോടതികളില്‍ ഇരുതല മൂർച്ചയുള്ള ഒരു വാളാണ്, അതിജീവിത മുന്നിൽ കണ്ടത് ആ ലക്ഷ്യം,അടച്ചിട്ട മുറിയിൽ ആ രഹസ്യങ്ങൾ കെട്ടഴിക്കുന്നു? ദിലീപിന്റെ മുനയൊടിക്കുന്നു…ലോകോത്തര ട്വിസ്റ്റിലേക്ക്
രഹസ്യ വിചാരണ കോടതികളില്‍ ഇരുതല മൂർച്ചയുള്ള ഒരു വാളാണ്, അതിജീവിത മുന്നിൽ കണ്ടത് ആ ലക്ഷ്യം,അടച്ചിട്ട മുറിയിൽ ആ രഹസ്യങ്ങൾ കെട്ടഴിക്കുന്നു? ദിലീപിന്റെ മുനയൊടിക്കുന്നു…ലോകോത്തര ട്വിസ്റ്റിലേക്ക്
നടി ആക്രമിക്കപ്പെട്ട കേസിൽ രഹസ്യ നടപടികൾ വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ് വിചാരണ സ്റ്റേ ചെയ്യണമെന്ന അതിജീവിതയുടെ ആവശ്യത്തിലും രഹസ്യവാദം കേൾക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. കോടതി മാറ്റ ഹർജിയില്‍ എന്തുകൊണ്ടാണ് അതിജീവിത ഹൈക്കോടതിയില്‍ രഹസ്യ വിചാരണ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ അഡ്വ. പ്രിയദർശന് തമ്പി.
സാധാരണ നിലയില്‍ കേസിന്റെ വിചാരണ ഘട്ടത്തിലാണ് ഇന്‍ക്യാമറ രീതി കണ്ട് വരുന്നത്. ഏതൊക്കെ കേസുകള്‍ ഇത്തരത്തില്‍ നടക്കണം എന്നുള്ളതിന് കൃത്യമായ മാർഗ്ഗ നിർദേശങ്ങളുണ്ട്. ഒരു വ്യക്തിയെ വ്യക്തിപരമായ ബാധിക്കുന്ന ചോദ്യങ്ങള്‍ പ്രോസിക്യൂഷനോ പ്രതിഭാഗമോ ഉന്നയിക്കുന്ന എല്ലാഘട്ടത്തിലും തന്നെ ഇത്തരത്തില്‍ ഇന്‍ക്യാമറ പ്രൊസീഡിങ്ങ്സ് നടക്കാറുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ ഇത്തരമൊരു രീതി സാധാരണയായി നടക്കാറില്ല. കാരണം ഹൈക്കോടതിയില്‍ ഇതിനുള്ള ഒരു അവസരം വരുന്നില്ല. എന്നാല്‍ ഈ കേസില്‍ അതിജീവിതയാണ് ഇന്‍ക്യാമറ പ്രൊസീഡിങ്സ് വേണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ പരിഗണിച്ചിരുന്ന ജഡ്ജി ഈ കേസില്‍ നിന്നും മാറി നിന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുന്നതെന്നും നമുക്ക് അറിയാം . ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
ഹൈക്കോടതിയിലെ തന്നെ ഏറ്റവും തിരക്കേറിയ ഒരു വിഭാഗമാണ് സിയാദ് റഹ്മാന് കൈകാര്യം ചെയ്യുന്ന കോടതി. അതുകൊണ്ട് തന്നെ അവിടെ നിരവധി അഭിഭാഷകരും കക്ഷികളും മറ്റുള്ളവരും ആ കോടതിയില്‍ കാണും. അതുകൊണ്ട് തന്നെയായിരിക്കും അതിജീവിത വളരെ പ്രധാനപ്പെട്ട രഹസ്യസ്വഭാവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ വേണ്ടിയാവും രഹസ്യവിചാരണ ആവശ്യപ്പെട്ടതെന്നും അഡ്വ.പ്രിയദർശന് തമ്പി വ്യക്തമാക്കുന്നു
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ….
കോടതി മാറ്റം ഉള്‍പ്പടേയുള്ള ആവശ്യം ഉന്നയിക്കുമ്പോള്‍ പ്രതിഭാഗം പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇത് കോടതികളെ തകർക്കാനും വിലകുറച്ച് കാണാനുമുള്ള നീക്കമാണെന്ന വാദം. എല്ലാ ഘട്ടത്തിലും ഇവർ ഈ വാദം ഉന്നയിച്ചിട്ടുണ്ട്. ഒരു പരിധിവരെ ഈ വാദം ഉന്നയിച്ചതിലൂടെ തങ്ങള്‍ ലക്ഷ്യം വെക്കുന്ന കാര്യം നേടിയെടുക്കാന്‍ അവർക്ക് സാധിച്ചിട്ടുണ്ട്.
പ്രതിഭാഗത്തിന്റെ അത്തരമൊരു വാദത്തിന്റെ കൂടെ മുനയൊടിക്കാന്‍ വേണ്ടി അതിജീവിത രഹസ്യവിചാരണ ആവശ്യപ്പെട്ടത്. അകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് വിധിപ്രസ്താവം വരുമ്പോഴല്ലാതെ മാധ്യമങ്ങള്‍ക്ക് അടക്കം അറിയാന്‍ കഴിയില്ലെന്നുള്ളതാണ് രഹസ്യ വിചാരണയുടെ രീതി. അതിജീവിതയ്ക്ക് നമ്മള് അറിയാത്ത പ്രധാനപ്പെട്ട പല കാര്യങ്ങളും പറയാനുണ്ടാവുമെന്നും അദ്ദേഹം പറയുന്നു.
രഹസ്യ വിചാരണ എന്ന് പറയുന്നത് വിചാരണ കോടതികളില്‍ ഇരുതല മൂർച്ചയുള്ള ഒരു വാളാണ്. അതിന്റെ ഗുണം ചിലപ്പോള്‍ പ്രോസിക്യൂഷനാവും കിട്ടുക. നേരെ മറിച്ച് ചിലസമയത്ത് അതിന്റെ ഗുണം പ്രതിഭാഗത്തിനും കിട്ടും. സാക്ഷികള്‍ മൊഴി പറയുമ്പോള്‍ കൂടുതല്‍ ആളെ കാണുമ്പോള്‍ ഭയപ്പെടുന്ന ഒരു സാഹചര്യം ഉണ്ടാവും. ഇക്കാര്യം നേരെ തിരിച്ചും സംഭവിക്കാം. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഘട്ടത്തിലെ രഹസ്യവിചാരണയുടെ ഗുണം പൂർണ്ണമായും ലഭിച്ചത് പ്രതിഭാഗത്തിനാണ്. സാക്ഷികളെ കൂറുമാറ്റുന്നത് സംബന്ധിച്ച പലകാര്യങ്ങളും ആരും അറിഞ്ഞില്ല എന്നുള്ളതാണ് വസ്തുത. മാധ്യമങ്ങള്‍ അറിഞ്ഞില്ല, പൊതുജനങ്ങള്‍ അറിഞ്ഞില്ല, ഈ കേസിനെ സ്ഥരിമായി നിരീക്ഷിക്കുന്നവരും അറിഞ്ഞില്ല. അവസാന ലാപ്പിലായപ്പോഴാണ് ഇക്കാര്യം പുറത്ത് വരുന്നത്. വിചാരണ കോടതിയിലെ രഹസ്യ വിചാരണയുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ ഈ രഹസ്യവിചാരണയെ ഒരു തരത്തിലും താരതമ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല. അതുകൊണ്ട് തന്നെ അതിജീവിതയുടെ ആവശ്യത്തില്‍ രഹസ്യ വിചാരണ അനുവദിച്ചത് നല്ലൊരു കാര്യമാണെന്നാണ് മനസ്സിലാക്കുന്നത്. ഹൈക്കോടതിക്ക് വേണമെങ്കില്‍ ഈ കാര്യം നിരസിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...