
Malayalam
മകളുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കി അഞ്ജലിയും കുടുംബവും; വൈറലായി ചിത്രങ്ങള്‍
മകളുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കി അഞ്ജലിയും കുടുംബവും; വൈറലായി ചിത്രങ്ങള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറ്യ താരമാണ് അഞ്ജലി നായര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അഞ്ജലിയ്ക്ക് പെണ്‍കുട്ടി ജനിച്ചത്. ഇപ്പോഴിതാ മകളുടെ പേരിടല്‍ ചടങ്ങ് ഇരുവരും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് ആഘോഷമാക്കിയിരിക്കുകയാണ്. കുഞ്ഞിന് ആദ്വിക എന്നാണ് പേരിട്ടിരിക്കുന്നത്.
ചിത്രത്തില്‍ അഞ്ജലിക്കും അജിത്തിനുമൊപ്പം മൂത്ത മകള്‍ ആവണിയുമുണ്ട്. സാരിയില്‍ അതി മനോഹരിയായിട്ടാണ് അഞ്ജലി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള മുണ്ടും ഷര്‍ട്ടുമാണ് അജിത്തിന്റെ വേഷം. കഴിഞ്ഞ നവംബര്‍ 21ന് സിനിമയിലെ സഹസംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ അജിത് രാജുവും അഞ്ജലിയും തമ്മില്‍ വിവാഹിതര്‍ ആയിരുന്നു.
ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അജിത്തിനൊപ്പം അഞ്ജലിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ബന്ധത്തില്‍ ഒരു മകളുണ്ട്. ആവണി എന്നാണ് മകളുടെ പേര്.
തന്റെ ചുരുങ്ങിയ കാലത്തെ കരിയറിനിടെ ശ്രദ്ധേയമായ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നടിക്കായിട്ടുണ്ട്. പുലിമുരുകന്, കമ്മട്ടിപ്പാടം, ദൃശ്യം 2, ആറാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഞ്ജലിയുടെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു.
‘ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്, ഞങ്ങളുടെ കുടുംബത്തിലേക്കെത്തിയ ഈ പുതിയ അംഗത്തെപ്പോലെ, പെണ്‍കുഞ്ഞാണ്, ഏവരുടേയും അനുഗ്രഹം ഞങ്ങള്‍ക്ക് വേണം’, എന്നായിരുന്നു മകളുടെ ജനനം അറിയിച്ചുകൊണ്ട് അഞ്ജലി ഇന്‍സ്റ്റയില്‍ കുറിച്ചിരുന്നത്. നിരവധി താരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിരുന്നു.
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...