Connect with us

കുട്ടി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞോ? ; അഖിൽ പങ്കുവച്ച ചിത്രങ്ങൾക്ക് പിന്നിൽ വിവാഹമല്ലാതെ മറ്റെന്ത്?; ഏറ്റെടുത്ത് ആരാധകർ!

TV Shows

മലയാള മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് കുട്ടി അഖിൽ. കോമഡി പരിപാടികളിലൂടെ കുട്ടി അഖിൽ മലയാളികൾക്കിടയിൽ താരമായെങ്കിലും ബിഗ് ബോസ് മലയാളം സീസൺ 4 ൽ പങ്കെടുത്തതോടെയാണ് അഖിലിനെ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത്.

ബിഗ് ബോസിൽ സൂരജ്, സുചിത്ര എന്നിവരോടായിരുന്നു അഖിലിന്റെ കൂട്ട്. ഷോയിൽ നിന്ന് പുറത്തുവന്നപ്പോഴും ഈ സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.

സുചിത്രയുടെയും അഖിലിന്റെയും കൂട്ടു കെട്ടിനെ സുഖിൽ എന്നാണ് പ്രേക്ഷകർ വിളിച്ചിരുന്നത്. ഇരുവരും തമ്മിൽ പ്രണയമാണെന്നും സൂരജ് ഇവരുടെ കുഞ്ഞാണെന്നുമൊക്കെയുള്ള രീതിയിൽ വിമർശനങ്ങളും ഉയർന്നിരുന്നു.

ബിഗ് ബോസിൽ ഫൈനൽ വരെ കുട്ടി അഖിലെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ക്യാപ്റ്റനായിരിക്കെ തന്നെയാണ് കുട്ടി അഖിൽ ഷോയിൽ നിന്ന് പുറത്തുപോയത്. ഇപ്പോൾ അഖിൽ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.

വീഡിയോയും ചിത്രങ്ങളും കണ്ട് താരം വിവാഹം കഴിക്കാൻ പോവുകയാണോ എന്ന സംശയവും എല്ലാവരും ചോദിക്കുന്നുണ്ട്. ചുവപ്പ് നിറത്തിലെ ഷർട്ടും കസവു മുണ്ടുമാണ് അഖിലിന്റെ വേഷം. ചിങ്ങം ഒന്നിനെടുത്ത ചിത്രങ്ങളാണിവ.

ബിഗ് ബോസ് ഷോയുടെ തുടക്കത്തിൽ വലിയ പ്രകടനം ഒന്നും കാഴ്ചവെച്ചില്ലായെങ്കിലും അവസാനത്തോടെ അഖിൽ ഉഷാറായി എന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തൽ.

https://youtu.be/bLuJx73sw_4

about akhil

More in TV Shows

Trending

Recent

To Top