നിരവധി ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ ടൊവിനോയ്ക്കൊപ്പമുള്ള അനുഭവം തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് മുഹ്സിന് പരാരി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ടൊവിനോയുടെ അച്ചടക്കത്തെക്കുറിച്ചും തല്ലുമാലയിലെ ഡാന്‍സിനെക്കുറിച്ചും മുഹ്സിന് മനസ്സു തുറന്നത്. തങ്ങള്‍ ഒരേ പ്രായത്തിലുള്ള ആള്‍ക്കാരാണ്.
ടൊവിനോ ഭയങ്കര അച്ചടക്കമുള്ള വ്യക്തിയാണ്. എല്ലാക്കാര്യത്തിനും ഒരു കൃത്യനിഷ്ഠയുണ്ട്, വെറുതെ കോംപ്ലക്സ് അടിപ്പിച്ച് കളയും. പല ഭാഷകളിലുള്ള അവന്റെ പ്രാവീണ്യം നേടാനുള്ള കോഴ്സ് ചെയ്യുന്നുണ്ട്. ബുദ്ധി, മനസ് ഇതിനൊക്കെ ഒരു സമയം കൊടുത്തിട്ട് അതിന് വേണ്ടി പ്രയത്നിച്ചു കൊണ്ടേയിരിക്കുകയാണ്. അതൊക്കെ കണ്ടപ്പോള്‍ ഭയങ്കര ബഹുമാനം തോന്നി.
ഇന്‍സ്പൈറായില്ല. ഇന്‍സ്പൈറായാല്‍ പിന്നെ താനും അതുപോലെ ചെയ്യേണ്ടി വരും. അതുകൊണ്ട് അതിന് നമ്മള് നിന്നില്ലെന്നും മുഹ്സിന് പറഞ്ഞു. അതുപോലെ ഡാന്‍സ് അറിയില്ലെന്ന് പറഞ്ഞ ടൊവിനോയെ തല്ലുമാലയില്‍ ഡാന്‍സ് കളിപ്പിച്ച കാര്യത്തെക്കുറിച്ചും മുഹ്സിന് മനസ്സ് തുറന്നു.
പണ്ട് മുതലേ ഞാന്‍ ടൊവിനോയോട് ചോദിക്കും നിനക്ക് ഡാന്‍സ് പഠിച്ചൂടെയെന്ന്. അതൊന്നും ശരിയാവില്ലെന്നാണ് അന്നൊക്കെ അവന് പറഞ്ഞത്. ഖാലിദ് റഹ്മാന് ലീഡര്‍ഷിപ്പ് ഏറ്റെടുത്തതോടെ കൂടി ഡാന്‍സ് നമുക്ക് ചെയ്യിപ്പിക്കാം എന്ന് തീരുമാനിച്ചു. നമുക്ക് പ്രാക്റ്റീസ് ചെയ്ത് കോണ്‍ഫിഡന്‍സ് ബില്‍ഡ് ചെയ്യാം അളിയാ, ഒരാളെ വെച്ച് പ്രാക്റ്റീസ് ചെയ്യാമെന്ന് ടൊവിയോട് പറഞ്ഞു. കൊവിഡ് വന്നപ്പോള്‍ കുറച്ച് കാലം ഒന്നിച്ച് താമസിക്കാനുള്ള അവസരം ലഭിച്ചു.
അവിടെ അവന്റെ ഡാന്‍സ് പ്രാക്ടീസും ഗ്രൂമിങ്ങുമൊക്കെ നോക്കുകയായിരുന്നു. കൊറിയോഗ്രാഫര്‍ ഷോബി മാസ്റ്റര്‍ക്ക് ടൊവിക്ക് എന്താണ് കംഫര്‍ട്ടബിളായിട്ടുള്ളത് എന്നറിയാം. എന്താണ് നമുക്ക് വേണ്ടതെന്നും ഷോബി മാസ്റ്റര്‍ക്ക് അറിയാം. റഹ്മാനും ബാക്കി എല്ലാവരും കൂടി ചേര്‍ന്നിട്ടുള്ള എഫേര്‍ട്ടാണ് ടൊവിനോയുടെ ഡാന്സന്നും മുഹ്സിന് കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...