
News
മലയാളം സിനിമകള്‍ റീമേക്ക് ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ട്, പക്ഷേ തന്റെ ആരാധകര്‍ അതിന് സമ്മതിക്കുന്നില്ല; നന്ദമൂരി ബാലകൃഷ്ണ
മലയാളം സിനിമകള്‍ റീമേക്ക് ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ട്, പക്ഷേ തന്റെ ആരാധകര്‍ അതിന് സമ്മതിക്കുന്നില്ല; നന്ദമൂരി ബാലകൃഷ്ണ

തെലുങ്കില്‍ ഏറെ ആരാധകരുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ഹണി റോസ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മലയാളം സിനിമകള്‍ റീമേക്ക് ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ അതിന് ആരാധകര്‍ തന്നെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു എന്നാണ് ഹണി റോസ് പറയുന്നത്.
മലയാളത്തിലെ ചില സിനിമകള്‍ റീമേക്ക് അവര്‍ക്ക് ആഗ്രഹമുണ്ടെന്നും ഹണി റോസ് പറഞ്ഞു. ഇ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ഹണി റോസ് തന്റെ പുതിയ ചിത്രത്തെ കുറിച്ചും മലയാളം സിനിമകളെ കുറിച്ചുമുള്ള തെലുങ്ക് ഇന്‍ഡസ്ട്രിയുടെ അഭിപ്രായം പറഞ്ഞത്.
മലയാളത്തിലെ ചില കഥകള്‍ റീമേക്ക് ചെയ്യാന്‍ താല്പര്യം പ്രകടിപ്പിക്കാറുമുണ്ട്. ബാലകൃഷ്ണ സാര്‍ പോലും അതിനെ കുറിച്ച് സംസാരിച്ചിരുന്നു. താന്‍ മലയാളം സിനിമ റീമേക്ക് ചെയ്യാന്‍ ആലോചിച്ചിരുന്നു, പക്ഷേ പ്രേക്ഷകര്‍ അദ്ദേഹത്തെ മാസ് പെര്‍ഫോമറായി മാത്രം കാണാനാണ് ആഗ്രഹിക്കുന്നത്, അതിനാല്‍ മലയാള സിനിമ റോളുകള്‍ അദ്ദേഹവുമായി റിലേറ്റ് ചെയ്യാന്‍ കഴിയില്ല’ എന്നും ഹണി റോസ് വ്യക്തമാക്കി.
അതേസമയം, നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി എത്തുകയാണ് ഹണി റോസ്. നല്ലൊരു ടീമിനൊപ്പം ഒരു തെലുങ്ക് സിനിമ ചെയ്യുക എന്നത് ഭാഗ്യം തന്നെയാണ്. സിനിമയുടെ ഷൂട്ട് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. താനും ഉടനെ ജോയിന്‍ ചെയ്യും. കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ പറ്റില്ല. പേര് മീനാക്ഷി. ബാലകൃഷ്ണ സാറിന്റെ പെയര്‍ ആണ്.
പെര്‍ഫോം ചെയ്യാന്‍ ഒരുപാട് സാധ്യതയുള്ള ശക്തമായ ഒരു കഥാപാത്രമാണിത്. വളരെ കുറച്ച് തെലുങ്ക് സിനിമകളെ താന്‍ കണ്ടിട്ടുള്ളു. ബാലകൃഷ്ണ സാറിന്റെ അല്ല, അല്ലു അര്ജുന് സിനിമകളുടെ മലയാളം ഡബ്ബിംഗ്. താന്‍ ഇപ്പോള്‍ സുരേഷ് എന്ന ഇന്‍സ്ട്രക്ടറുടെ കീഴില്‍ തെലുങ്ക് പഠിക്കുകയാണ് എന്നും താരം പറഞ്ഞിരുന്നു.
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...