Connect with us

ദിലീപിന്റെ കാരവന്റെ വാടക കൊടുക്കണം… അതിന് ഡീസൽ അടിച്ചു കൊടുക്കണം, നാല് സീൻ അഭിനയിക്കാൻ ഒരു പത്ത് പെയർ പാന്റ് എങ്കിലും എടുക്കും, നടന് ഷൊർണ്ണൂരിൽ രണ്ട് വീടുണ്ട് ‘അത്’ സൂക്ഷിക്കാൻ മാത്രമൊരു വീട്; ആരുമറിയാത്ത ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

News

ദിലീപിന്റെ കാരവന്റെ വാടക കൊടുക്കണം… അതിന് ഡീസൽ അടിച്ചു കൊടുക്കണം, നാല് സീൻ അഭിനയിക്കാൻ ഒരു പത്ത് പെയർ പാന്റ് എങ്കിലും എടുക്കും, നടന് ഷൊർണ്ണൂരിൽ രണ്ട് വീടുണ്ട് ‘അത്’ സൂക്ഷിക്കാൻ മാത്രമൊരു വീട്; ആരുമറിയാത്ത ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ദിലീപിന്റെ കാരവന്റെ വാടക കൊടുക്കണം… അതിന് ഡീസൽ അടിച്ചു കൊടുക്കണം, നാല് സീൻ അഭിനയിക്കാൻ ഒരു പത്ത് പെയർ പാന്റ് എങ്കിലും എടുക്കും, നടന് ഷൊർണ്ണൂരിൽ രണ്ട് വീടുണ്ട് ‘അത്’ സൂക്ഷിക്കാൻ മാത്രമൊരു വീട്; ആരുമറിയാത്ത ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിന് സാധിച്ചിരുന്നു. മിമിക്രിയിൽ നിന്നായിരുന്നു നടന്റെ മലയാള സിനിമയിലേക്കുള്ള കാൽവെപ്പ്. പിന്നീട് കഠിനധ്വാനം കൊണ്ട് മലയാള സിനിമാ ലോകത്ത് തന്റെ സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുക്കുകയായിരുന്നു ദിലീപ്. ​ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു.

അന്നത്തെ കാലത്ത് മലയാള സിനിമ കൽപിച്ചിരുന്ന ഒരു നായകന് വേണ്ട യാതൊരു ശരീര പ്രകൃതിയോ സൗന്ദര്യമോ ഒന്നുമില്ലാതെ എത്തിയ ഗോപാലകൃഷ്ണൻ എന്ന സാധാരണ യുവാവാണ് ഇന്ന് കാണുന്ന ദിലീപ് ആയത്. 1980ന് ശേഷം മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇയർ ടോപ്പറുകൾ ഉള്ള നടനും ദിലീപാണെന്നാണ് റിപ്പോർട്ടുകൾ.

ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ കേസിന് പിന്നാലെയാണെങ്കിലും ദിലീപിന്റേതായി പുറത്തെത്താറുള്ള എല്ലാ വാര്‍ത്തകള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ദിലീപിന്റെ കരിയറിൽ ശ്രദ്ധനേടിയ ഒരു ചിത്രമായിരുന്നു പാസഞ്ചർ. ദിലീപും ശ്രീനിവാസനും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത് ശങ്കർ ചിത്രം നിർമ്മിച്ചത്. എസ് സി പിള്ള ആയിരുന്നു. ഇപ്പോഴിതാ, ഒരു യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ പിള്ള പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ദിലീപിനെതിരെ ചില ആരോപണങ്ങളാണ് എസ് സി പിള്ള നടത്തുന്നത്. വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ് നിർമ്മിച്ചത് ദിലീപ് ആയിരുന്നു. നിവിൻ പോളി, അജു വർഗീസ് തുടങ്ങിയ പുതുമുഖങ്ങൾ അണിനിരന്ന ചിത്രത്തിലെ എല്ലാവര്ക്കും ദിലീപ് കുറഞ്ഞ പ്രതിഫലമാണ് നൽകിയതെന്ന് പിള്ള പറയുന്നു. ശ്രീനിവാസനുമായുള്ള സംഭാഷണത്തിൽ അദ്ദേഹമാണ് ഇക്കാര്യം പറഞ്ഞതെന്നാണ് പിള്ള പറയുന്നത്. അതുപോലെ ദിലീപിനെ വച്ച് പടം ചെയ്യുമ്പോൾ ദിലീപിന് നൽകുന്ന പ്രതിഫലത്തെകാൾ ഏറെയാകും അയാളുടെ മറ്റു ചെലവുകൾ എന്നും പിള്ള പറയുന്നു. ‘ദിലീപിന്റെ കാരവന്റെ വാടക കൊടുക്കണം. അതിന് ഡീസൽ അടിച്ചു കൊടുക്കണം. അയാൾക്ക് നല്ല വില കൂടിയ വസ്ത്രങ്ങൾ എടുത്ത് കൊടുക്കണം. നാല് സീൻ അഭിനയിക്കാൻ ഒരു പത്ത് പെയർ പാന്റ് എങ്കിലും എടുക്കും. അതെല്ലാം അയാൾ കൊണ്ടുപോവുകയും ചെയ്തു, അവരെല്ലാം വാങ്ങുന്നത് നല്ല ഡ്രെസാണ്. ഒന്നും നമുക്ക് തിരിച്ചു കിട്ടിയിട്ടില്ല’ പിള്ള പറഞ്ഞു.

പാസഞ്ചർ സിനിമയ്ക്കുള്ള വസ്ത്രങ്ങൾ വാങ്ങാൻ നടന്നപ്പോൾ ഷൊർണുരിലെ ദിലീപിന്റെ രണ്ടു വീട് കൊണ്ടുപോയി കാണിച്ചു. ഒരു വീട് നിറയെ കോസ്റ്യൂംസ് ആണ്. കോസ്റ്യൂംസ് ഹൗസ്. ഓരോ പടത്തിലെ വസ്ത്രങ്ങൾ കൊണ്ടുവന്ന് വെക്കുന്നത് ഒക്കെ അവിടെയാണ്’ ‘പാസഞ്ചർ സിനിമയിൽ ദിലീപിന് കൊടുത്ത തുക റൗണ്ട് ചെയ്ത് വന്നപ്പോൾ ഏഴായിരം രൂപയോളം കുറഞ്ഞു. ലക്ഷങ്ങൾ കൊടുത്തപ്പോൾ ഏകദേശം 10000ൽ താഴെ രൂപയാണ് കുറഞ്ഞത്. അതും ചോദിച്ചു വാങ്ങി. ഇങ്ങനെയുള്ളവരാണ് സിനിമാക്കാർ’ എസ് സി പിള്ള പറഞ്ഞു

അതേസമയം, രാമലീല, കമ്മാര സംഭവം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപ് മാസ് ഫാമിലി എന്റര്‍ടെയിനറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ദിലീപ് ആരാധകര്‍. കമ്മാര സംഭവത്തിന് ചലച്ചിത്ര പുരസ്‌ക്കാരങ്ങളും പ്രത്യേക പരാമര്‍ശങ്ങളും നേടിയിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് ശേഷം എടുത്തു പറയാന്‍ സാധിക്കുന്ന സിനിമകളൊന്നും ദിലീപിന്റേതായി പുറത്തിറങ്ങിയിട്ടില്ല. ഇപ്പോള്‍ ‘വോയിസ് ഓഫ് സത്യനാഥന്‍’ എന്ന ചിത്രം ദിലീപ് ആരാധകര്‍ക്ക് മുന്നില്‍ വെയ്ക്കുന്നത് വലിയ പ്രതീക്ഷയാണ്.

More in News

Trending

Recent

To Top