
Malayalam Breaking News
ഇത് കിനാവ് പോലൊരു സിനിമ !! കിനാവള്ളിയെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബന്റെ വാക്കുകൾ…
ഇത് കിനാവ് പോലൊരു സിനിമ !! കിനാവള്ളിയെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബന്റെ വാക്കുകൾ…
Published on

ഇത് കിനാവ് പോലൊരു സിനിമ !! കിനാവള്ളിയെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബന്റെ വാക്കുകൾ…
പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തി സുഗീത് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു കിനാവള്ളി. ചിരിയും പേടിയും കോർത്തിണക്കി ഒരുക്കിയ ഈ ‘കള്ള കഥ’ ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായി മാറിയിരിക്കുന്നു. വിജയകരമായ രണ്ടാം വാരത്തിലേക്ക് ചിത്രം ഇപ്പോൾ കടന്നിരിക്കുകയാണ്.
ചിത്രത്തെ കുറിച്ച് നടൻ കുഞ്ചാക്കോബോബനെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിലെ സംസാരവിഷയം. കുഞ്ചാക്കോബോബനെ നായകനാക്കി ഒരുപാട് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള സുഗീതിന്റെ ‘കിനാവള്ളി’ എന്ന ചിത്രത്തെ കുറിച്ചും നല്ലത് മാത്രമേ കുഞ്ചാക്കോ ബോബന് പറയാനുള്ളൂ.
പ്രതീക്ഷയോടെ കാണാൻ പോകുന്ന ചില സിനിമകൾ നമ്മെ നിരാശപെടുത്താറുണ്ടെന്നും എന്ന കിനാവള്ളി നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. വളരെ നല്ല ഒരു കോമഡി-ഹൊറർ ചിത്രമെന്നാണ് കുഞ്ചാക്കോ ബോബൻ കിനാവള്ളിയെ വിശേഷിപ്പിച്ചത്.
“ഞാൻ ചിത്രം കാണാൻ പോയത് ഒരു ഇട ദിവസമാണ്, അതും ഉച്ചക്ക്. എന്നിട്ടും നല്ല തിരക്ക് തന്നെ സിനിമയ്ക്ക് ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.ചിത്രം നല്ല ഒരു കോമഡി – ഹൊറർ ത്രില്ലറാണ്. എല്ലാവരും പോയി കാണണം. അഭിനേതാക്കളുടെ പ്രകടനമെല്ലാം മികച്ചത് തന്നെ ആയിരുന്നു.”- കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കിനാവളളി ഹൊറര്‍ ചിത്ര മാത്രമല്ല; ഒരു പ്രണയ ചിത്രം കൂടിയാണ്. പറയാതെ പറഞ്ഞ പ്രണയമാണ് കിനാവളളിയെ വേറിട്ടതാക്കുന്നത്. കേട്ടാൽ വിശ്വസിക്കാത്ത ഈ കെട്ടുകഥയില്‍ പ്രണയത്തിന്റെ സ്ഥാനം വലുതാണ്.ഒപ്പം ഹൊറർ എലമെന്റും, മറ്റു കൂട്ടാൻ മേമ്പൊടിയായി കോമഡിയും.
Kunchakko Boban about Kinavalli movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...