Connect with us

ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു… യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ഒപ്പം നിർത്തി ഒരു ഫോട്ടോ; പാപ്പനെ കണ്ട് ഷമ്മി തിലകൻ, കുറിപ്പ് വൈറൽ

Actor

ജോഷി സുരേഷ് ഗോപിയും കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ‘പാപ്പന്‍’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇതിനോടകം തന്നെ ചിത്രം 50 കോടി കളക്ഷന്‍ നേടിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ കൂട്ട് കെട്ടിൽ ഒരു ചിത്രം പുറത്തിറങ്ങുന്നത്. പ്രേക്ഷകർ അത് ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

സുരേഷ് ഗോപിയും പാപ്പനില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഷമ്മി തിലകനും ചാലക്കുടി ഡി സിനിമാസിൽ സിനിമ കാണാൻ എത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഷമ്മി തിലകൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾക്കൊപ്പം അദ്ദേഹം പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടി.

ഷമ്മി തിലകന്‍റെ കുറിപ്പ്

ചാലക്കുടിയിൽ “പാപ്പൻ” കളിക്കുന്ന ഡി സിനിമാസ് സന്ദർശിച്ച ‘എബ്രഹാം മാത്യു മാത്തൻ’ സാറിനെ പോയി കണ്ടിരുന്നു. ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു. യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ഒപ്പം നിർത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു..

“കത്തി കിട്ടിയോ സാറേ”..? അതിന് അദ്ദേഹം പറഞ്ഞത്..; “അന്വേഷണത്തിലാണ്”..! “കിട്ടിയാലുടൻ ഞാൻ വന്നിരിക്കും”..!”പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും”..! കർത്താവേ..; ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ..? കുയില പുടിച്ച് കൂട്ടിൽ അടച്ച്..; കൂവ സൊല്ലുഗിറ ഉലകം..! മയില പുടിച്ച് കാല ഒടച്ച്..;ആട സൊല്ലുഗിറ ഉലകം..!എന്തായാലും, കത്തി കിട്ടിയാൽ പറ സാറേ ഞാൻ അങ്ങ് വന്നേക്കാം..!”

ജൂലൈ 29 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 17 ദിനങ്ങളില്‍ നേടിയത് 40.87 കോടി രൂപ ആയിരുന്നു. തിയറ്റര്‍ കളക്ഷനൊപ്പം ഒടിടി, സാറ്റലൈറ്റ് റൈറ്റുകള്‍ കൂടി ചേര്‍ത്ത് 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ് ചിത്രം.

More in Actor

Trending

Recent

To Top