Actor
ആ ഒരു കോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടതാണ്; തുറന്ന് പറഞ്ഞ് സിദ്ധാര്‍ഥ് ഭരതന്‍
ആ ഒരു കോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടതാണ്; തുറന്ന് പറഞ്ഞ് സിദ്ധാര്‍ഥ് ഭരതന്‍
ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ കുഞ്ചാക്കോ ബോബന്റെ ഒരു വൈറൽ ഡാൻസ് ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ മമ്മൂട്ടിയുടെ വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ കാതോട് കാതോരം എന്ന സിനിമയിലെ ദേവദൂതർ പാടി എന്ന ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ആ വൈറല്‍ ഡാന്‍സിനെക്കുറിച്ച് മനസ്സുതുറന്ന് സിദ്ധാര്‍ഥ് ഭരതന്‍. ഒരു അഭിമുഖത്തിലാണ് സിദ്ധാര്‍ഥ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ദേവദൂതര്‍ പാടി എന്ന ഗാനം കണ്ടിരുന്നു. ഒരു കോടി വ്യൂസ് റി പ്രൊഡ്യൂസ് ചെയ്ത ആ ?ഗാനത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാരന്‍ കുഞ്ചാക്കോ ബോബന്‍ മാത്രമാണ്. ആ ഒരു കോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടതാണ്. പാട്ടിനേക്കാളും കുഞ്ചാക്കോ ബോബന്റെ ഡാന്‍സാണ് അതിന്റെ സവിശേഷത.
അതിന്റെ ഒറിജിനല്‍ വേര്‍ഷന് പോലും ഇത്രയേറെ വ്യൂസ് ലഭിച്ചിട്ടില്ല. പാട്ടും നല്ലതാണ്. ചാക്കോച്ചന്റെ പെര്‍ഫോമന്‍സാണ് കേറി കൊളുത്തിയിരിക്കുന്നത്. ദുല്‍ഖര്‍ അടക്കം നിരവധി താരങ്ങള്‍ വീണ്ടും ചാക്കോച്ചനെ അനുകരിക്കുന്ന വീഡിയോ കണ്ടു. പാട്ടിനെ താഴ്ത്തികെട്ടുകയല്ല. ഇപ്പോള്‍ വീണ്ടും ആ ഗാനം ഇറങ്ങിയപ്പോള്‍ ആളുകളില്‍ വര്‍ക്കായത് ചാക്കോച്ചന്റെ ഡാന്‍സാണ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അച്ഛനോടൊപ്പം വൈശാലിയുടെ സെറ്റില്‍ വഞ്ചിയില്‍ പോയ ഓര്‍മ്മകളുണ്ട്.’സിദ്ധാര്‍ഥ് കൂട്ടിച്ചേര്‍ത്തു.
