Connect with us

ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കൊച്ചു മണവാട്ടിയായി തന്‍വി, മകളുടെ കുട്ടി കല്യാണം ആഘോഷമാക്കി മിഥുനും ലക്ഷ്മിയും

Actor

ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കൊച്ചു മണവാട്ടിയായി തന്‍വി, മകളുടെ കുട്ടി കല്യാണം ആഘോഷമാക്കി മിഥുനും ലക്ഷ്മിയും

ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കൊച്ചു മണവാട്ടിയായി തന്‍വി, മകളുടെ കുട്ടി കല്യാണം ആഘോഷമാക്കി മിഥുനും ലക്ഷ്മിയും

നടൻ എന്നതിലുപരി അവതാരകനായിട്ടാണ് മിഥുൻ രമേശ് മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. മിഥുൻ മാത്രമല്ല താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്. വ്ലേ​ഗിങ്ങിലൂടെയും ടിക് ടോക്ക് വീഡിയോകളിലൂടെയും താരം കുടുംബവുമായി ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുമുണ്ട്.

ഓണ്‍ലൈന്‍ റീല്‍സിലൂടെ പ്രേക്ഷകപ്രിയയാണ് മിഥുന്റെ ഭാര്യ ലക്ഷ്മി മേനോന്‍. കോമഡി റീല്‍സുകളില്‍ ലക്ഷ്മിയ്‌ക്കൊപ്പം പലപ്പോഴും തന്‍വിയും എത്താറുണ്ട് അങ്ങനെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരയാണ് മിഥുനും ഭാര്യയും മകളും.

ഇപ്പോഴിതാ തന്റെ മകള്‍ തന്‍വി പ്രായപൂര്‍ത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് മിഥുന്‍. ആചാരപ്രകാരമുള്ള ആദ്യത്തെ കല്യാണം (മൊതല്‍ കല്യാണം) ആഘോഷമാക്കിയിരിക്കുകയാണ് മിഥുനും കുടുംബവും. ഈ ചടങ്ങുകളുടെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചുകൊണ്ട് മിഥുന്‍ തന്നെയാണ് സന്തോഷം ആരാധകരെ അറിയിച്ചത്. മിഥുൻ്റെ ഭാര്യ ലക്ഷ്മിയും ചടങ്ങുകളുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ വയസ്സറിയിക്കല്‍ ചടങ്ങ് കുട്ടി കല്യാണം പോലെ തന്നെയാണ് മിഥുനും കുടുംബവും നടത്തിയത്. ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കൊച്ചു മണവാട്ടിയായാണ് തന്‍വി അണിഞ്ഞരുങ്ങിയത്. ഇന്‍സ്റ്റഗ്രാമില്‍ മിഥുനും ലക്ഷ്മി പങ്കുവച്ച വീഡിയോയ്ക്ക് താഴെ ആശംസകള്‍ അറിയിച്ച് ജോത്സ്‌ന, നൈല ഉഷ തുടങ്ങിയ സെലിബ്രിറ്റികളും എത്തിയിട്ടുണ്ട്.

മിഥുൻ നിരവധി സിനിമകളിൽ തിളങ്ങിയെങ്കിലും പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ അവതരണ ശൈലിയോടാണ് കൂടുതൽ ഇഷ്ടം. സീരിയൽ താരമായും ഡബിങ് ആർട്ടിസ്റ്റും റേഡിയോ ജോക്കിയും അവതാരകനും ഒക്കെയായി താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

More in Actor

Trending

Recent

To Top