
Actress
ഞാൻ അതിനുള്ള ശ്രമത്തിലാണ്, അവതാരകന്റെ ചോദ്യത്തിന് കല്യാണിയുടെ മറുപടി; ഉടൻ അത് പ്രതീക്ഷിക്കാം
ഞാൻ അതിനുള്ള ശ്രമത്തിലാണ്, അവതാരകന്റെ ചോദ്യത്തിന് കല്യാണിയുടെ മറുപടി; ഉടൻ അത് പ്രതീക്ഷിക്കാം

ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറുകയായിരുന്നു കല്യാണി പ്രിയദർശൻ. താരപുത്രി എന്ന നിലയിൽ നിന്നും പ്രേക്ഷക പ്രിയങ്കരിയായ അഭിനേത്രി എന്ന നിലയിൽ കല്യാണി ഇടം നേടിക്കഴിഞ്ഞു. വരനെ ആവശ്യമുണ്ട്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലൂടെയായി മലയാളികളുടേയും പ്രിയനായികയായി മാറുകയായിരുന്നു
പ്രിയദര്‍ശന്റെയും ലിസിയുടേയും മകളായ കല്യാണി തെലുങ്ക് ചിത്രമായ ഹലോയിലൂടെയായാണ് തുടക്കം കുറിച്ചത്. അച്ഛന്പിന്നാലെ മകളും സംവിധാനത്തിലേയ്ക്കോ എന്ന ചോദ്യത്തിന് ഇപ്പോൾ കല്യാണി മറുപടി പറയുകയാണ്.
അഭിനയത്തിൽ നിന്ന് സംവിധാനത്തിലേയ്ക്ക് എന്നാണ് എന്ന അവതാരകന്റെ ചോദ്യത്തിന് സംവിധാനത്തിലേയ്ക്ക് എത്തണമെങ്കിൽ കുറച്ച് ലെെഫ് എക്സ്പീരിയൻസ് വേണമെന്നും അതിനുള്ള ശ്രമത്തിലാണെന്നുമാണ് കല്ല്യാണി മറുപടി നൽകിയത്
നല്ല കഥ കിട്ടുകയാണെങ്കിൽ താൻ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഒരു കഥ തന്നില്ലെ അത് പോരെ എന്നായിരുന്നു കല്ല്യാണിയുടെ മറുപടിക്ക് മുഹ്സിൻ പരാരി കമന്റ് നൽകിയത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാലയാണ് കല്ല്യാണിയുടെതായി ഏറ്റവും ഒടുവിൽ പുറത്ത് വന്ന ചിത്രം.
ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടൊവിനോ തോമസ് ഷൈന്‍ ടോം ചാക്കോ, ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍, പുതുമുഖങ്ങളായ സ്വാതി ദാസ്, അധ്രി ജോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ വസീം എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. വ്ലോഗർ ബീപാത്തുവെന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. തല്ലുമാലയ്ക്കും കല്യാണിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...