എഴുപത്തിമൂന്ന് വയസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി പതിനാലു ലക്ഷത്തിലേറെ പണം തട്ടിയ കേസില്‍ യുവ നടനും രണ്ട് യുവതികളും പിടിയിയില്‍; പദ്ധതി ആസൂത്രണം ചെയ്തത് യുവരാജ്
എഴുപത്തിമൂന്ന് വയസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി പതിനാലു ലക്ഷത്തിലേറെ പണം തട്ടിയ കേസില്‍ യുവ നടനും രണ്ട് യുവതികളും പിടിയിയില്‍; പദ്ധതി ആസൂത്രണം ചെയ്തത് യുവരാജ്
എഴുപത്തിമൂന്ന് വയസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി പതിനാലു ലക്ഷത്തിലേറെ പണം തട്ടിയ കേസില്‍ യുവ നടനും രണ്ട് യുവതികളും പിടിയിയില്‍; പദ്ധതി ആസൂത്രണം ചെയ്തത് യുവരാജ്
എഴുപത്തിമൂന്ന് വയസുകാരനായ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പതിനാലു ലക്ഷത്തിലേറെ പണം തട്ടിയ കേസില്‍ യുവ നടനും രണ്ട് യുവതികളും പിടിയിയിലായി. ബംഗളുരു ജെപി നഗര്‍ സ്വദേശിയും യുവ കന്നഡ നടനായ യുവരാജാണ് അറസ്റ്റിലായിരിക്കുന്നത്. കവന, നിഥി എന്നീ യുവതികളെയും കേസില്‍ പോലീസ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ഏജന്‍സിയോട് പൊലീസ് പറഞ്ഞത് ഇങ്ങനെ. കവന എന്ന യുവതിക്ക് വ്യവസായിയെ നാല് വര്‍ഷമായി പരിചയമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച കവന തന്റെ സുഹൃത്ത് നിഥിയെ ഈ വ്യവസായിക്ക് പരിചയപ്പെടുത്തുകയാണ് ഉണ്ടായത്. ഇവര്‍ തമ്മില്‍ പിന്നീട് സ്ഥിരമായി വാട്ട്സ്ആപ്പില്‍ ചാറ്റ് ചെയ്തു വന്നു. ചാറ്റിങ്ങിനിടെ നിഥി തന്റെ നഗ്ന ചിത്രങ്ങള്‍ വ്യവസായിക്ക് അയച്ചുകൊടുത്തു. അതിന് ശേഷം അഗസ്റ്റ് 3ന് ഇവര്‍ കൂടികാഴ്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
നിഥിയുടെ വാക്ക് വിശ്വസിച്ച് പറഞ്ഞ സ്ഥലത്ത് എത്തിയ വ്യവസായിയുടെ കാറിലേക്ക് രണ്ട് യുവാക്കള്‍ കയറ്റി. സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസുകാരാണ് ഇവര്‍ എന്നാണ് പറഞ്ഞത്. വ്യാവസായിക്കെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും. തെളിവായി വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ഉണ്ടെന്നും. കേസില്‍ നിന്ന് പിന്മാറണമെങ്കില് രണ്ട് യുവതികള്‍ക്കും പണം നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പരിഭ്രാന്തനായ വ്യവസായിയില്‍ നിന്ന് ആദ്യം 3.40 ലക്ഷവും, പിന്നീട് 6 ലക്ഷവും.
പിന്നീട് വാട്ട്സ്ആപ്പ് ചാറ്റുകള്‍ ബന്ധുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ 5 ലക്ഷവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ സംഘം വാങ്ങിയെടുക്കുകയാണ് ഉണ്ടായത്. തുടര്‍ന്നും ഭീഷണി തുടര്‍ന്നതോടെയാണ് വ്യവസായി ഹല്സാരൂ ഗെയിറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. പ്രത്യേക പോലീസ് അന്വേഷണ സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണ ത്തില്‍ യുവതികളുടെ സുഹൃത്തായ യുവ നടന് യുവരാജാണ് ഈ പദ്ധതി ആസൂത്രണം ചെയ്തതെന്ന് മനസിലാക്കാനായി.
ഇയാള്‍ നിഥിയെ വ്യവസായിയുമായി അടുക്കാന്‍ നിയോഗിക്കുകയാണ് ഉണ്ടായത്. ഇവര്‍ ഇതിനു മുന്‍പ് മറ്റു പലരെയും ഹണി ട്രാപ്പില്‍ കുടുക്കാന്‍ പദ്ധതി തയ്യാറാക്കിയതായി പൊലീസിന് വിവരം ഉണ്ട്. ഇതിനായി പലരുടെയും വിവരങ്ങള്‍ ഈ സംഘം ശേഖരിച്ചുവെന്നാണ് ഇവരുടെ ഇടങ്ങളില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മനസിലായിരിക്കുന്നത്. ഇറങ്ങാനിരിക്കുന്ന മി.ഭീംറാവു എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്ന നടനാണ് യുവരാജ്.