Connect with us

മന്നത്ത് ദേശീയ പതാക ഉയര്‍ത്തി, ‘ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമായി ഷാരൂഖ് ഖാനും കുടുംബവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

News

75ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍, ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമായി ഷാരൂഖ് ഖാനും കുടുംബവും. മുംബൈയിലെ വീടായ മന്നത്തിലാണ് നടനും കുടുംബവും ദേശീയ പതാക ഉയര്‍ത്തിയത്. നടന്റെ ഭാര്യയും നിര്‍മ്മാതാവുമായ ഗൗരി ഖാനാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

‘സ്വാതന്ത്ര്യ ദിനാശംസകള്‍’ എന്ന് ഗൗരി ചിത്രത്തിനൊപ്പം കുറിച്ചു. ഷാരൂഖിനും ഗൗരിക്കുമൊപ്പം മക്കളായ ആര്യന്‍ ഖാനും അബ്രാമും ഉണ്ടായിരുന്നു. പുതിയ സിനിമയായ ‘ദി ആര്‍ച്ചീസി’ന്റെ തിരക്കുകള്‍ മൂലം സുഹാന ചടങ്ങിന്റെ ഭാഗമായില്ല.

നിലവില്‍ ‘പത്താന്‍’, ‘ഡങ്കി’, ‘ജവാന്‍’ എന്നീ സിനിമകളാണ് ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. 2023 ജനുവരി 25നാണ് ‘പത്താന്‍’ തിയേറ്ററുകളില്‍ എത്തുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദാണ് പത്താന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഷാരൂഖിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

‘ജവാന്റെ’ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘ജവാന്‍’. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. വിജയ് സേതുപതിയാണ് സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

More in News

Trending

Recent

To Top