Connect with us

അറബ് ലോകത്തെ തടിച്ച സ്ത്രീകളുടെ ഉദാഹരണമായി തന്റെ ചിത്രം ദുരുപയോഗം ചെയ്തു; ദി ഇക്കണോമിസ്റ്റ് ദിനപത്രത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇറാഖി നടി ഇനാസ് തലേബ്

News

ദി ഇക്കണോമിസ്റ്റ് ദിനപത്രത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇറാഖി നടി ഇനാസ് തലേബ്. അറബ് ലോകത്തെ തടിച്ച സ്ത്രീകളുടെ ഉദാഹരണമായി തന്റെ ചിത്രം ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് പത്രത്തിനെതിരെ കേസെടുക്കണം എന്ന് ഇനാസ് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ചിത്രം അനുവാദം ഇല്ലാതെ ഉപയോഗിച്ചതായും വിഷയത്തിന് അനുയോജ്യമല്ലാത്തത് ആണെന്നും താലേബ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ‘അനുവാദം തേടാതെയാണ് ലേഖനത്തില്‍ ചിത്രം ഉപയോഗിച്ചത്. പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ‘. ഇനാസ് തലേബ് പറഞ്ഞു. ജൂലായ് 28 നാണ് ദ ഇക്കണോമിസ്റ്റ് അറബ് ലോകത്തെ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ വണ്ണമുള്ളവര്‍ എന്ന വിഷയത്തെ ആസ്പദമാക്കി ലേഖനം എഴുതിയത്.

തുടര്‍ന്ന് ഇത് പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ലേഖനത്തില്‍ നല്‍കുന്നതിനായി ഇനാസ് ഇറാഖിലെ സാംസ്‌കാരിക ബാബിലോണ്‍ ആഘോഷത്തില്‍ വച്ച് എടുത്ത ചിത്രം അവര്‍ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ 9 ദശലക്ഷം ഫോളോവേഴ്‌സാണ് തലേബിന് ഉള്ളത്. നിരവധി ടിവി ഷോകളിലും മ്യൂസിക് വീഡിയോകളിലും പരസ്യങ്ങളിലും നടി ഭാഗമായിട്ടുണ്ട്.

‘വര്‍ഷങ്ങളായി പ്രേക്ഷകര്‍ തന്നെ സ്‌നേഹിക്കുന്നു. എന്റെ നേട്ടങ്ങള്‍പ്പോലും ചൂണ്ടിക്കാട്ടാതെ ഇത്തരത്തില്‍ ഒരു മാദ്ധ്യമം തന്നെ ഉപയോഗിച്ചത് നിരാശാജനകമാണ്. താന്‍ ആരോഗ്യവതിയും സന്തുഷ്ടയുമാണ് ‘. തലേബ് വ്യക്തമാക്കി.ലേഖനം പൊതുവായി അറബ് സ്ത്രീക്കും പ്രത്യേകിച്ച് ഇറാഖി സ്ത്രീകള്‍ക്കും അപമാനമാണെന്നും ഇനാസ് ചൂണ്ടിക്കാട്ടി.

More in News

Trending

Recent

To Top