സീരിയലുകളിലും സിനിമയിലും നിറഞ്ഞ് നിന്നിരുന്ന വീണ നായർ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് വീണയെ കുറിച്ച് ആളുകൾ കൂടുതൽ അറിഞ്ഞ് തുടങ്ങിയത്. മത്സരത്തിന് ശേഷം വ്യാപകമായ സൈബര്‍ ആക്രമണങ്ങളും വീണയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. അടുത്തിടെയാണ് വീണ നായരും ഭർത്താവും വിവാഹമോചിതയായെന്ന വാര്‍ത്ത പുറത്ത് വരുന്നത് നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളൊക്കെ വിലയിരുത്തി കൊണ്ടാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പാപ്പരാസികള്‍ എത്തിയത്.
എന്നാല്‍ എല്ലാ വീടുകളിലും ഉള്ളത് പോലെയുള്ള കുറച്ച് പ്രശ്നങ്ങള്‍ തങ്ങളുടെ ജീവിതത്തിലും ഉണ്ടെന്ന് വീണ ഒരു പരിപാടിയില്‍ പങ്കെടുക്കവേ വെളിപ്പെടുത്തിയിരുന്നു. ഇതോടെ വീണ്ടും വീണയുടെ വ്യക്തിജീവിതത്തെ സംബന്ധിക്കുന്ന കഥകള്‍ പ്രചരിച്ച് തുടങ്ങി. എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന മറുപടിയുമായിട്ടാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയ പേജിലൂടെ വീണ പങ്കുവെച്ച ചിത്രം കണ്ടതോടെ നടിയുടെ ആരാധകരും സന്തോഷത്തിലായിരിക്കുകയാണ്. അമ്പൂച്ചന് എന്ന് വിളിക്കുന്ന മകന്റെയും ഭര്‍ത്താവ് അമാന്റെയും കൂടെ നില്ക്കുന്ന ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി വീണ ഇട്ടിരിക്കുന്നത്. താരകുടുംബത്തിനൊപ്പം മകന്റെ സ്കൂളിലെ ടീച്ചറുമുണ്ട്.
ഇന്ന് വളരെ പ്രധാനപ്പെട്ടൊരു ദിവസമാണെന്ന് പറഞ്ഞാണ് വീണയുടെ പോസ്റ്റ് തുടങ്ങുന്നത്. സ്വതന്ത്ര്യദിനത്തോട് അനുബന്ധിച്ച് മകന്റെ സ്കൂളില്‍ നടക്കുന്ന കോംപറ്റീഷനില്‍ പങ്കെടുക്കാനാണ് വീണയും ഭര്‍ത്താവും ഒരുമിച്ച് എത്തിയത്. വീട്ടില്‍ നിന്നും മകനെയും കൊണ്ട് സ്കൂളിലേക്ക് പോവുന്നതിനെ പറ്റിയും ആദ്യമായി സ്റ്റേജില്‍ മത്സരിക്കുന്നതിനെ കുറിച്ചും വീണ പങ്കുവെച്ച വീഡിയോയില്‍ നിന്നും വ്യക്തമാവുന്നുണ്ട്. അമ്പൂച്ചന്റെ ടീച്ചറെയും വീണ പരിചയപ്പെടുത്തിയിരുന്നു.
വീണ്ടും താരദമ്പതിമാരെ ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എന്നും ഇതുപോലെ സന്തുഷ്ടമായ കുടുംബമായി മുന്നോട്ട് പോവണമെന്ന് തന്നെയാണ് വീണയോട് ആരാധകരും ആവശ്യപ്പെടുന്നത്. പറഞ്ഞ് തീര്‍ക്കാന്‍ പറ്റുന്ന പ്രശ്നങ്ങളാണ് രണ്ടാള്‍ക്കും ഇടയിലുള്ളതെങ്കില് അത് പറഞ്ഞ് തീര്‍ത്ത് വീണ്ടും ഒന്നിക്കണം. മകന്റെ ഭാവി കൂടി ഓര്‍ത്ത് തീരുമാനം എടുക്കുന്നതല്ലേ നല്ലത് എന്നൊക്കെയാണ് വിവാഹമോചന വാര്‍ത്ത വന്നതിന് പിന്നാലെ വീണയ്ക്ക് ലഭിച്ച കമന്റുകള്‍.
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...