ആയിരം കൺകളാൽ ആ മുഖം കാണുവാൻ … ദാവണിയിൽ അതിസുന്ദരിയായി അമൃത ; പുതിയ വീഡിയോ വൈറൽ!

പ്രേക്ഷകർ ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരയാണ് ‘കുടുംബവിളക്ക്’ . ‘കുടുംബവിളക്കി’ലെ പ്രധാന കഥാപാത്രമായ ‘സുമിത്ര’യുടെ മകള്‍ ‘ശീതളാ’യെത്തി മലയാളിക്ക് പ്രിയങ്കരിയായ താരമാണ് അമൃത . ‘കുടുംബവിള’ക്കിന് മുന്നേ തന്നെ പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്തയാക്കിയത് ‘ശീതള്‍’ ആയിരുന്നു. ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പെട്ടന്നായിരുന്നു പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്. മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് ‘കുടുംബവിളക്ക്’ ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. ഇതിനിടെ നിരവധി വെബ് സീരിസുകളുടേയും ഹ്രസ്വ ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട് അമൃത. വീട്ടുകാർക്കൊപ്പമുള്ള വീഡിയോകളും അമൃത പങ്കുവയ്ക്കാറുണ്ട്.
പലപ്പോഴും അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളും അമൃത പങ്കുവയ്ക്കാറുണ്ട്. രണ്ടു പേരെയും കണ്ടാൽ സഹോദരിമാരെ പോലെയുണ്ടല്ലോ എന്നാണ് ചിത്രം കണ്ട് ആരാധകർ പലപ്പോഴും ചോദിക്കാറ്. ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയാണ് അമൃത മിനി സ്ക്രീനിലെത്തുന്നത്. മിനി സ്ക്രീനിൽ നിരവധി സുഹൃത്തുക്കളും അമൃതയ്ക്കുണ്ട്. ഇപ്പോഴിത അമൃതയുടെ പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരുടേയും ആരാധകരുടേയും മനം കവരുന്നത്.
ആയിരം കൺകളാൽ ആ മുഖം കാണുവാൻ ആയിരം കൈകളാൽ മെയ്യോടു ചേർക്കുവാൻ നിന്നെ ഞാൻ കാത്തു നിൽപ്പൂ…എന്നാണ് തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് അമൃത കുറിച്ചിരിക്കുന്നത്. പട്ടിന്റെ ദാവണിയുടുത്താണ് താരമെത്തിയിരിക്കുന്നത്. അതിസുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ അമൃതയെ കാണാനാവുക. പച്ച നിറമാണ് അമൃതയുടെ ദാവണിയ്ക്ക്. വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളും താരം തെരഞ്ഞെടുത്തിരിക്കുന്നത്. നിരവധി പേരാണ് അമൃതയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്. ആരാണ് താരത്തിന്റെ മനസിൽ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല വഴികളും അഭിയും ജാനകിയും കൂടി ചെയ്യുന്നുണ്ട്. അവസാനം മേരികുട്ടിയമ്മയെ കൊണ്ടുവന്നു. പക്ഷെ ആ ശ്രമവും...
പെട്ടെന്നുള്ള അശ്വിന്റെ സ്വഭാവത്തിലെ മാറ്റം ശ്രുതിയെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ അശ്വിൻ ഒളിപ്പിക്കുന്നുണ്ടെന്ന് ശ്രുതിയ്ക്ക് മനസിലായി. ആ രഹസ്യം എന്താണെന്ന് കണ്ടുപിടിക്കാനായിരുന്നു അശ്വിൻ...
അമ്മയുടെ ഈ അവസ്ഥ സജാനകിയ ഏറെ വേദനിപ്പിച്ചു. എന്നാൽ സ്വാമിജിയും അഭിയും ചേർന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി. പക്ഷെ...