Connect with us

ഞാൻ എഴുതിയ വരികളിലെല്ലാം നീയെന്നൊരു കഥയുണ്ട് …. നിന്നിലേയ്ക്ക് എത്ര ദൂരമാണ് ഞാൻ സഞ്ചരിച്ചതെന്നോ… പുതിയ ഫോട്ടോയുമായി കുടുംബവിളക്ക് താരം! ആരോടാണ് ഇത്ര പ്രണയമെന്ന് ആരാധകർ !

serial

ഞാൻ എഴുതിയ വരികളിലെല്ലാം നീയെന്നൊരു കഥയുണ്ട് …. നിന്നിലേയ്ക്ക് എത്ര ദൂരമാണ് ഞാൻ സഞ്ചരിച്ചതെന്നോ… പുതിയ ഫോട്ടോയുമായി കുടുംബവിളക്ക് താരം! ആരോടാണ് ഇത്ര പ്രണയമെന്ന് ആരാധകർ !

ഞാൻ എഴുതിയ വരികളിലെല്ലാം നീയെന്നൊരു കഥയുണ്ട് …. നിന്നിലേയ്ക്ക് എത്ര ദൂരമാണ് ഞാൻ സഞ്ചരിച്ചതെന്നോ… പുതിയ ഫോട്ടോയുമായി കുടുംബവിളക്ക് താരം! ആരോടാണ് ഇത്ര പ്രണയമെന്ന് ആരാധകർ !

കുടുംബ വിളക്ക് പരമ്പരയിലെ ഒരു പ്രധാന കഥാപാത്രമായ സഞ്ജനയെ അവതരിപ്പിക്കുന്നത് നടി രേഷ്മ എസ്.നായരാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് താരം ഇപ്പോൾ. കുടുംബ വിളക്കിലൂടെ നിരവധി ആരാധകരെയും താരം നേടിയെടുത്തു. സോഷ്യൽ മീഡിയയിലും ആക്ടീവാണ് രേഷ്മ.മോഡലിങ് രംഗത്തും ആക്ടീവാണ് രേഷ്മ. ഇപ്പോൾ താരത്തിന്റെ ഓണം ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്.

പട്ടുപാവാടയും ബ്ലൗസും അണിഞ്ഞാണ് ഇത്തവണ താരമെത്തിയിരിക്കുന്നത്. മോഡേൺ ലുക്കും ട്രെഡീഷ്ണൽ ലുക്കും ചേർത്താണ് വസ്ത്രമൊരുക്കിയിരിക്കുന്നത്. ഞാൻ എഴുതിയ വരികളിലെല്ലാം നീയെന്നൊരു കഥയുണ്ട് …കൂടെ കഥയില്ലാത്തൊരു ഞാനും എന്നാണ് ഒരു ചിത്രത്തിന് രേഷ്മ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിന്നിലേയ്ക്ക് എത്ര ദൂരമാണ് ഞാൻ സഞ്ചരിച്ചതെന്നോ… എന്നാണ് മറ്റ് ചിത്രങ്ങൾ പങ്കുവച്ച് രേഷ്മ കുറിച്ചത്. മിസ്റ്റ് മേക്കോവർ സ്റ്റുഡിയോയാണ് രേഷ്മയെ അണിയിച്ചൊരുക്കിയത്.

എന്നാൽ രേഷ്മയുടെ ക്യാപ്ഷൻ കണ്ടിട്ട് ആരെയാണ് പ്രണയിക്കുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.
മോഡലിങ് രംഗത്ത് വളരെ സജീവമായ രേഷ്മ പൊതുവേ നാടനും മോഡേണുമായ ഔട്ട്ഫിറ്റുകൾ പരീക്ഷിക്കാറുണ്ട്. താരത്തിന്റെ ലുക്കും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. തന്റെ മേക്കപ്പ് വീഡിയോയും പലപ്പോഴായി രേഷ്മ പങ്കുവയ്ക്കാറുണ്ട്. കുടുംബവിളക്ക് താരങ്ങൾക്കൊപ്പമുള്ള രേഷ്മയുടെ റീൽസുകളും തരംഗമാകാറുണ്ട്. ലോക്ക്ഡൗൺ സമയത്ത് ടിക്ക് ടോക്കിൽ സജീവമായിരുന്നു രേഷ്മ.

സഞ്ജനയും പ്രതീഷും തമ്മിൽ പ്രണയത്തിലാണോ എന്നായിരുന്നു ആദ്യമൊക്കെ പ്രേക്ഷകർ ചോദിച്ചിരുന്നത്. എന്നാൽ ഈ ചോദ്യത്തിന് മറുപടിയുമായി രേഷ്മ തന്നെ രംഗത്തെത്തിയിരുന്നു. താനും പ്രതീഷും തമ്മിൽ സുഹൃത്തുക്കളാണെന്നും പ്രണയമില്ലെന്നുമായിരുന്നു താരം പറഞ്ഞത്. രേഷ്മയുടെ സഞ്ജന എന്ന കഥാപാത്രത്തിന് റിയൽ ലൈഫുമായി എന്തെങ്കിലും സാമ്യമുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഒരുപാട് ഉണ്ടെന്ന് താരം മറുപടിയും പറഞ്ഞു.

കമ്മിറ്റഡ് ആണോ എന്ന ചോദ്യത്തിന് അല്ല എന്നും താരം മറുപടി കൊടുത്തിരുന്നു.സീരിയൽ രംഗത്തു തന്നെ നിരവധി സുഹൃത്തുക്കളുണ്ട് രേഷ്മയ്ക്ക്. മൗനരാഗം സീരിയലിലെ കല്യാൺ ഖന്ന, അമൃത നായർ, ആതിര മാധവ് തുടങ്ങി നിരവധി പേർ രേഷ്മയുടെ നല്ല സുഹൃത്തുക്കളാണ്. ഇവർക്കൊപ്പമുള്ള ചിത്രങ്ങളൊക്കെ താരം പങ്കുവയ്ക്കാറുമുണ്ട്. എന്തായാലും രേഷ്മയുടെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

More in serial

Trending

Recent

To Top