
Actress
എന്നും എന്റേത്; പ്രതിശ്രുത വരന് ഒപ്പമുള്ള ചിത്രവുമായി ഷംന കാസിം
എന്നും എന്റേത്; പ്രതിശ്രുത വരന് ഒപ്പമുള്ള ചിത്രവുമായി ഷംന കാസിം
Published on

റിയാലിറ്റി ഷോയിലൂടെയാണ് നടി ഷംന കാസിം ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ സിനിമാ മേഖലയിലെത്തിയ ഷംന പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളജ് കുമാരൻ, ചട്ടക്കാരി, ഒരു കുട്ടനാടൻ ബ്ലോഗ്, രാജാധി രാജ, ആറു സുന്ദരിമാരുടെ കഥ, മകരമഞ്ഞ് തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പ്രതിശ്രുധ വരനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. ലവ് ഇമോജിക്കൊപ്പം എന്നും എന്റേത് എന്ന അടിക്കുറിപ്പോടെയാണ് ഷംന ഇരുവരും ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാലകെട്ടൽ ചടങ്ങിന്റെ ചിത്രങ്ങളും ഷംന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിനം, നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരുന്നത്. രണ്ടു മാസം മുമ്പായിരുന്നു ഷംനയുടെയും ജെ.ബി.എസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫലിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.
മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി നടി തമിഴകത്തും തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...