Connect with us

മുഖത്ത് ശാലീന ഭാവം.. തീർന്നില്ല! അർധനഗ്നയായി വീണ്ടും ഞെട്ടിച്ച് ബിഗ് ബോസ്സ് താരം ജാനകി സുധീർ, ഈ ഫോട്ടോഷൂട്ടിന് പിന്നിലെ കാരണം ഇതാണ്…കാവിലെ ഭഗവതീ രൂപം പോലെയുണ്ടെന്ന് കമന്റുകൾ; വൈറൽ ചിത്രങ്ങൾ കാണാം

Actress

കഴിഞ്ഞ ദിവസം ബിഗ് ബോസ്സ് താരം ജാനകി സുധീറിന്റെ അര്‍ധനഗ്ന ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഓണത്തിന് പലരും നടത്തുന്ന ഫോട്ടോഷൂട്ടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ജാനകിയുടെ ഫോട്ടോഷൂട്ട്. ആഭരണ വിഭൂഷയായി നില്‍ക്കുന്ന അര്‍ധനഗ്ന ഫോട്ടോഷൂട്ടിൽ മുണ്ട് മാത്രമാണ് ധരിച്ചത് ആഭരണങ്ങള്‍ കൊണ്ട് നാണം മറച്ചതും കാണാം

ചിത്രത്തില്‍ ജാനകിയുടെ മുഖത്ത് ശാലീന ഭാവം പ്രകടമാണ്. കഴിഞ്ഞ ദിവസം ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ നടി എന്തിനാണ് ഇത്തരത്തിലൊരു ഫോട്ടോഷൂട്ടുമായി ഇപ്പോൾ വന്നിരിക്കുന്നത് എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. ഈ സംശയത്തിനു മറുപടി എന്നോണമാണ് ജാനകി ഇപ്പോൾ വീണ്ടും പുത്തൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗോൾഡ് കവറിങ് ആഭരണക്കടയുടെ പരസ്യത്തിൻ്റെ ഭാഗമായാണ് ജാനകി ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി.

ഇതാദ്യമല്ല ജാനകി ഇത്തരം ബോൾഡ് ഫോട്ടോഷൂട്ട് നടത്തുന്നത്. മുൻപും ഇത്തരത്തിൽ ടോപ് ലെസ്സ് ഫോട്ടോഷൂട്ടുകളിലൂടെ ജാനകി സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തൻ്റെ ശരീരത്തില്‍, തനിയ്ക്ക് കംഫര്‍ട്ട് ആയ രീതിയിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്തുന്നതിനോട് യാതൊരു എതിര്‍പ്പും ഇല്ല എന്നും നടി വ്യക്തമാക്കിയിരുന്നു. ഫോട്ടോഷൂട്ട് നടത്താന്‍ വേണ്ടി തടിച്ച്, ചബ്ബിയായിട്ടുള്ള തൻ്റെ ശരീരവണ്ണം വർക്കൌട്ടിലൂടെ കുറച്ചിരുന്നു. ഞാന്‍ വളരെ ഡെഡിക്കേറ്റഡ് ആയി ചെയ്യുന്ന ഫോട്ടോഷൂട്ടിന് മറ്റൊരാള്‍ കുറ്റം പറയുമ്പോള്‍ അവരുടെ കാഴ്ചപ്പാട് തെറ്റായതിൻ്റെ പ്രശ്നമാണ് എന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ജാനകി തുറന്ന് പറഞ്ഞിരുന്നു.

നെറ്റിയിൽ ചുവന്ന വട്ട പൊട്ടും, തലമുടിയില്‍ നിറയെ മുല്ലപ്പൂവും ചൂടി നില്‍ക്കുന്ന ജാനകി സുധീറിനെ ഒറ്റ നോട്ടത്തില്‍ കാണുമ്പോള്‍ കാവിലെ ഭഗവതീ രൂപം പോലെയുണ്ടെന്നായിരുന്നു ചിലർ കമൻ്റുകളിൽ കുറിച്ചിരുന്നത്.

ബിഗ്ബോസ് മലയാളം സീസൺ 4ലെ മത്സരാർത്ഥിയായി എത്തിയതോടെയാണ് ജാനകിയെ കൂടുതൽ പേർ തിരിച്ചറിഞ്ഞത്. നിലവില്‍ ജാനകി തൻ്റെ പുതിയ സിനിമയായ ലെസ്ബിയന്‍ കഥ പറയുന്ന ഹോളി വൂണ്ട് എന്ന ചിത്രത്തിൻ്റെ റിലീസിൻ്റെ ഭാഗമായി പ്രൊമോഷന്‍ തിരക്കുകളിലാണ്. ജാനകി ആദ്യമായി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഹോളി വൂണ്ട്.

More in Actress

Trending

Recent

To Top