സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ചാക്കോച്ചൻ ഡാൻസ്. അതിനൊപ്പം സിനിമാ പോസ്റ്റർ കൂടി ആയപ്പോൾ മലയാളികൾക്ക് സിനിമ കണ്ടേ പറ്റു എന്നായി. “ന്നാ താൻ കേസ് കൊട്” എന്ന സിനിമയാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ.
ഇപ്പോഴിതാ, കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് “ന്നാ താൻ കേസ് കൊട്” എന്നാണ് ഭാര്യ പ്രിയ ചാക്കോച്ചൻ പറയുന്നത്. സിനിമയുടെ ആദ്യ ഷോ കണ്ട് പുറത്തിറങ്ങിയ ശേഷം ഏറെ ആവേശത്തോടെയാണ് പ്രിയ സംസാരിച്ചത്. ചിത്രം വളരെ നല്ലതായിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം ചാക്കോച്ചന്റെ വേറൊരു രീതിയിലുള്ള സിനിമ കണ്ടു. സിനിമയിൽ ഉടനീളം ചാക്കോച്ചനെയല്ല രാജീവനെയാണ് കണ്ടതെന്നും പ്രിയ പറഞ്ഞു.
റൊമാന്റിക് ഹീറോ വേഷങ്ങളിലെത്തുന്ന ചാക്കോച്ചനെയാണോ ഈ ചാക്കോച്ചനെയാണോ കാണാൻ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ ഇപ്പോഴത്തെ ചാക്കോച്ചനെയാണ് ഒത്തിരി ഇഷ്ടമെന്നായിരുന്നു പ്രിയ പറഞ്ഞത്.
രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത ചിത്രം കുഞ്ചാക്കോ ബോബന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയാണ്. നാട്ടിന് പുറവും സാധാരണ മനുഷ്യരും അവരുടെ വ്യവഹാരങ്ങളും സാമൂഹിക പ്രസക്തിയുള്ള വിഷയവും ആക്ഷേപഹാസ്യരൂപത്തിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ചാക്കോച്ചൻ അഭിനയിച്ചിരിക്കുന്നത്.
എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് നിർമാണം. കുഞ്ചാക്കോ ബോബന് പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന് സഹനിര്‍മാണവും നിർവഹിക്കുന്നു. ഷെറിന് റേച്ചല്‍ സന്തോഷ് ആണ് സിനിമയുടെ മറ്റൊരു സഹ നിര്‍മാതാവ്. സൂപ്പര്‍ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ നായികയായി അഭിനയിക്കുന്ന അദ്യ മലയാള സിനിമ കൂടിയാണ് ഇത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...