ഡെലിവറി സമയത്ത് ഭർത്താവ് ദുബായിൽ നിന്നും വന്നല്ലാതെ പ്രസവിക്കില്ലെന്ന വാശി; 12.45 ന് ഭർത്താവ് എത്തി; 1.11ന് കുഞ്ഞ് ജനിച്ചു; പ്രസവ സമയത്ത് നടന്ന മറക്കാനാവാത്ത അനുഭവം പറഞ്ഞ് വീണയും ഭർത്താവും!
ഡെലിവറി സമയത്ത് ഭർത്താവ് ദുബായിൽ നിന്നും വന്നല്ലാതെ പ്രസവിക്കില്ലെന്ന വാശി; 12.45 ന് ഭർത്താവ് എത്തി; 1.11ന് കുഞ്ഞ് ജനിച്ചു; പ്രസവ സമയത്ത് നടന്ന മറക്കാനാവാത്ത അനുഭവം പറഞ്ഞ് വീണയും ഭർത്താവും!
ഡെലിവറി സമയത്ത് ഭർത്താവ് ദുബായിൽ നിന്നും വന്നല്ലാതെ പ്രസവിക്കില്ലെന്ന വാശി; 12.45 ന് ഭർത്താവ് എത്തി; 1.11ന് കുഞ്ഞ് ജനിച്ചു; പ്രസവ സമയത്ത് നടന്ന മറക്കാനാവാത്ത അനുഭവം പറഞ്ഞ് വീണയും ഭർത്താവും!
ടെലിവിഷൻ പരുപാടികളിലൂടെയും സിനിമാ സീരിയൽ രംഗത്തും എല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് വീണാ നായർ. ബിഗ് ബോസ് രണ്ടാം സീസണിലൂടെ വീണയുടെ ജീവിതവും സ്വഭാവവും മലയാളികൾക്ക് കൂടുതൽ അറിയാൻ സാധിച്ചു.
വീണയുടെ ഭര്‍ത്താവായ ആര്‍ജെ അമനെന്ന കണ്ണേട്ടനും മകനായ അമ്പോറ്റിയുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചയമുള്ളവരാണ്. ബിഗ് ബോസില്‍ മത്സരിച്ചിരുന്ന സമയത്ത് വീണ കൂടുതലും സംസാരിച്ചതും ഇവരെക്കുറിച്ചായിരുന്നു. വീണയും ഭര്‍ത്താവും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചപ്പോൾ ഏറെ ചർച്ച ആയതും ഇതൊക്കെയായിരുന്നു.
എന്നാൽ, ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നും തങ്ങള്‍ പിരിഞ്ഞിട്ടില്ലെന്നും വീണ വ്യക്തമാക്കിയതോടെയായിരുന്നു കുപ്രചാരണങ്ങള്‍ അവസാനിച്ചത്. ഭർത്താവിനെ വിളിക്കുന്ന സ്പെഷൽ പേരിനെക്കുറിച്ച് പറഞ്ഞുള്ള വീണയുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. പ്രസവ സമയത്തെ കാര്യങ്ങളെക്കുറിച്ചായിരുന്നു ഭർത്താവ് പറഞ്ഞത്. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരും വിവാഹത്തെക്കുറിച്ച് സംസാരിച്ചത്.
എന്ന് വരും നീ എന്ന പാട്ട് ഞാന്‍ അദ്ദേഹത്തിന് പാടിക്കൊടുത്തിട്ടുണ്ട്. സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. എന്നെ പെണ്ണേയെന്നും കിച്ചൂയെന്നുമാണ് അദ്ദേഹം വിളിക്കാറുള്ളത്. കണ്ണേട്ടനെന്നും അളിയാ എന്നുമാണ് ഞാന്‍ വിളിക്കാറുള്ളത്. 2011 ലാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. എഫ് എമ്മിലേക്ക് ഇന്റര്‍വ്യൂന് വേണ്ടിയായിരുന്നു അദ്ദേഹം വിളിച്ചത്. അതിന് മുന്‍പ് കലോത്സവ സമയത്ത് അദ്ദേഹത്തെ കണ്ടിരുന്നു.
5 വര്‍ഷം കോട്ടയം ജില്ലയിലെ കലാപ്രതിഭയായിരുന്നു അദ്ദേഹം. അന്നെനിക്കൊരു സ്പാര്‍ക്കുണ്ടായിരുന്നു. ഇഷ്ടമായിരുന്നു പ്രേമം എന്നൊന്നും വിശേഷിപ്പിക്കാനാവില്ല. എനിക്ക് പുള്ളിയെ അറിയാമെന്ന കാര്യം പുള്ളിക്കറിയില്ലായിരുന്നു. ഞങ്ങളൊന്നിച്ചാണ് ഡാന്‍സൊക്കെ പഠിച്ചത്. അതൊന്നും ആള്‍ക്കറിയില്ല. ദിവ്യപ്രേമമായി വെച്ചിരുന്നതല്ല ഇത്. ഇദ്ദേഹം വിളിക്കുമെന്ന് എഫ് എമ്മിലെ ആള് പറഞ്ഞിരുന്നു. അദ്ദേഹത്തോട് കമ്പനിയാവാനായിരുന്നു ആഗ്രഹിച്ചത്.
ഇന്റര്‍വ്യൂന് വിളിച്ച സമയത്ത് എനിക്ക് പരിചയമുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് സുഹൃത്തുക്കളായി മാറിയത്. കല്യാണം ആലോചിച്ച് തുടങ്ങിയ സമയത്ത് ഞങ്ങള്‍ തന്നെയായിരുന്നു ആ തീരുമാനത്തിലെത്തിയത്. നമ്മള് തമ്മില്‍ നല്ല ചേര്‍ച്ചയാണല്ലോ, എന്നാ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് കണ്ണേട്ടനാണ് ആദ്യം ചോദിച്ചത്. ഞാനത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ വിവാഹിതരായതെന്നുമായിരുന്നു വീണ പറഞ്ഞത്.
“ഡെലിവറി സമയത്ത് ഞാനിവിടെ ദുബായിലായിരുന്നു. 12.45 ന് ഞാനെത്തി 1.11ന് നമുക്ക് കുഞ്ഞ് ജനിച്ചു. നീ വരാതെ പ്രസവിക്കില്ലെന്ന് ഇവള് ഉറപ്പിച്ചിരിക്കുകയായിരുന്നു എന്നായിരുന്നു എല്ലാവരും എന്നോട് പറഞ്ഞത്. അന്നെങ്ങനെ ഇത്രയും നേരം പിടിച്ചിരുന്നുവെന്നായിരുന്നു അമന് വീണയോട് ചോദിച്ചത്. എന്നോട് എത്ര ഇഷ്ടമുണ്ട് കണ്ണേട്ടന് എന്നൊക്കെ ചോദിക്കുന്നത് അവള്‍ക്ക് കേള്‍ക്കാന്‍ വേണ്ടിയിട്ടാണെന്ന് എനിക്കറിയാമെന്നായിരുന്നു ആര്‍ജെ അമന് പറഞ്ഞത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...