
Actress
ഭരത് മുരളി പുരസ്കാരം ദുർഗ കൃഷ്ണയ്ക്ക്…ഉടൽ സിനിമയിലെ പ്രകടനമാണ് പുരസ്കാരത്തിന് അർഹമായത്
ഭരത് മുരളി പുരസ്കാരം ദുർഗ കൃഷ്ണയ്ക്ക്…ഉടൽ സിനിമയിലെ പ്രകടനമാണ് പുരസ്കാരത്തിന് അർഹമായത്

ഭരത് മുരളി ചലച്ചിത്ര പുരസ്കാരം നടി ദുർഗ കൃഷ്ണയ്ക്ക്. ‘ഉടൽ’ എന്ന സിനിയമയിലെ പ്രകടനത്തിലൂടെയാണ് ദുർഗ പുരസ്കാരത്തിന് അർഹയായത്. അന്തരിച്ച നടൻ മുരളിയുടെ പേരിൽ ഭരത് മുരളി കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയതാണ് പുരസ്കാരം.25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്
സംവിധായകൻ ആർ ശരത്, മാധ്യമ പ്രവർത്തകൻ എം കെ സുരേഷ്, കൾച്ചറൽ സെന്റർ ചെയർമാൻ പല്ലിശ്ശേരി, സെക്രട്ടറി വി കെ സന്തോഷ് കുമാർ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. . ഈ മാസം 30ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ കെ പി കുമാരൻ പുരസ്കാരം സമ്മാനിക്കും.മെയ് 20നാണ് ഉടൽ റിലീസ് ചെയ്തത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ച ചിത്രം രതീഷ് രഘുനന്ദന് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ദുർഗ കൃഷ്ണയ്ക്ക് പുറമെ ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...