കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു രണ്‍വീര്‍ സിംഗിനെതിരെയുള്ള ന ഗ്ന ഫോട്ടോഷൂട്ട് വന്‍ വിവാദമായി മാറിയത്. ഇപ്പോഴിതാ പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) നഗ്ന ഫോട്ടോഷൂട്ടിനായി വീണ്ടും രണ്‍വീറിനെ സമീപിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ പ്രചാരം നേടിയ ഫോട്ടോഷൂട്ട് പേപ്പര്‍ മാഗസിനില്‍ ഞങ്ങള്‍ കണ്ടു. നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടിയും അത്തരമൊരു ഫോട്ടോഷൂട്ട് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മൃഗങ്ങളോടുള്ള അനുകമ്പ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പരസ്യത്തിനാണ് ഇത്.
‘എല്ലാ മൃഗങ്ങള്‍ക്കും ഇതേ ഭാഗങ്ങളാണ്, സസ്യാഹാരിയാകൂ?’ എന്ന ടാഗ് ലൈനിലാണ് ഈ ക്യാമ്പയിന് ഒരുങ്ങുക. റഫറന്‍സിനായി പമേല ആന്‍ഡേഴ്സിന്റെ ചിത്രം ഞങ്ങള്‍ അറ്റാച്ച് ചെയ്തിട്ടുണ്ട് എന്നായിരുന്നു പെറ്റ രണ്‍വീറിന് നല്കിയ കത്തില്‍ പറയുന്നത്.
ആദ്യത്തെ ഫോട്ടോ ഷൂട്ട് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതോടെ നടനെതിരെ പോലീസില്‍ പരാതിയും ലഭിച്ചിരുന്നു. പരാതി ലഭിച്ചതോടെ രണ്‍വീറിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ സഹതാരങ്ങളില്‍ പലരും റണ്‍വീറിനെ പിന്തുണച്ചുകൊണ്ടാണ് രംഗത്തെത്തിയിരുന്നത്.
പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
റൊമാന്റിക്ക് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഒട്ടും കംഫർട്ട് അല്ലെന്ന് തെന്നിന്ത്യൻ താരം മൃണാൽ താക്കൂർ. ഇഴുകി ചേർന്ന് അഭിനയിക്കുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമല്ല. അതിനാൽ...