ദയവ് ചെയ്ത് അത് ഒഴിവാക്കുക, നിങ്ങളുടെ രാഷ്ട്രീയ എതിര്‍പ്പുകള്‍.. രാഷ്ട്രീയമായി തീര്‍ക്കുക; മോശം കമന്റുകൾക്കെതിരെ നടി മാലാ പാര്‍വതി

സുരേഷ് ഗോപി ചിത്രം പാപ്പന്റെ പോസ്റ്റർ പങ്കുവച്ചതിന് പിന്നാലെ വന്ന മോശം കമന്റുകൾക്കെതിരെ നടി മാലാ പാര്‍വതി. പോസ്റ്ററിൻ്റെ താഴെ ചില മോശം കമൻ്റുകൾ കാണാനിടയായി. നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ രാഷ്ട്രീയമായി തീർക്കണമെന്നും മാലാ പാർവതി അഭ്യർത്ഥിച്ചു.
‘ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്നേഹിതരേ, ഒരപേക്ഷയുണ്ട്.’പാപ്പന്’ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍, ഷെയര്‍ ചെയ്തതോടെ പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകള്‍ കാണാനിടയായി. ദയവ് ചെയ്ത് അത് ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിര്‍പ്പുകള്‍.. രാഷ്ട്രീയമായി തീര്‍ക്കുക’ എന്നാണ് മാലാ പാര്‍വതിയുടെ കുറിപ്പ്.
മാലാ പാർവതിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. “രാഷ്ട്രീയം വെറെ സിനിമ വേറെ. വ്യക്തിപരമായി അങ്ങേരുടെ രാഷ്ട്രീയത്തോട് എതിർപ്പുള്ള ആളാണ് ഞാൻ പക്ഷെ സിനിമയിൽ അങ്ങേരുടെ രാഷ്ട്രീയം കടത്താത്തിടത്തോളം കാലം കണ്ടു ആസ്വദിക്കുക തന്നെ ചെയ്യും, സുരേഷ് ഏട്ടന്റെ ഒരു പടം വിജയിച്ചാൽ രണ്ടു പാവങ്ങൾക്ക് അതിന്റെ പ്രയോജനം ഉണ്ടാവും.. സിനിമയിലും ജീവിതത്തിലും ഹീറോ”,എന്നിങ്ങനെയാണ് ചില കമന്റുകൾ.
രാഷ്ട്രീയ സിനിമയാണ് പാപ്പന് എന്ന് പ്രചരണം മതഭ്രാന്തന്മാരുടേതാണെന്നും മറ്റുള്ളവര്‍ക്ക് ഇത്തരമൊരു അഭിപ്രായം ഉണ്ടാകില്ലെന്നും സുരേഷ് ഗോപി നേരത്തെ പ്രതികരിച്ചിരുന്നു. രാഷ്ട്രീയത്തിലെ മതഅന്ധത കയറി കക്കാനും മോഷ്ടിക്കാനും രാജ്യം കയ്യില്‍ കിട്ടുന്നില്ലെന്ന് വിചാരിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ ഏജന്റുമാരുണ്ട്, അവരുടെ മാത്രം പ്രവര്‍ത്തനമാണിതെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും...
പ്രശസ്ത പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ എത്തിഹാദ് കൊമേഴ്സ്യൽ ഏരിയയിലെ ഫേസ് 6-ലെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം...
വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ...
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...