ആ ദൃശ്യങ്ങളിൽ മറ്റ് ശബ്ദങ്ങൾ കൂട്ടിച്ചേർത്ത് ആ ഓഡിയോ മാറ്റി കേസിനെ മാറ്റി മറിക്കാനാണ് ഈ ശ്രമങ്ങൾ; ബൈജു കൊട്ടാരക്കര പറയുന്നു !

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപ് സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച അപേക്ഷ ഗുരുതരമായ ചില ആരോപണങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു. നടിയും പ്രോസിക്യൂഷനും മഞ്ജുവാര്യരും ഉന്നത പോലീസ് ഓഫീസറും സിനിമാ രംഗത്തെ ചിലരും ചേര്‍ന്നാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് എന്നാണ് ദിലീപിന്റെ പുതിയ അപേക്ഷയില്‍ ആരോപിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന് ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദങ്ങളില്‍ സംശയമുണര്‍ത്തി സംവിധായകന് ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ടത് ഉഭയകക്ഷി സമ്മത പ്രകാരമാണ് എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത് എന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചു.പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ള കുറെ നാളുകള്‍ക്ക് മുന്‍പ് ഹൈക്കോടതിയില്‍ ഒരു അഫിഡവിറ്റ് നല്‍കിയിരുന്നു എന്നും അതിനെ സാധൂകരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദങ്ങളിലും ആവര്‍ത്തിക്കുന്നത് എന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസില്‍ വീഡിയോ അല്ല അതിലെ ഓഡിയോ ആണ് മാറിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇത് ഉഭയകക്ഷി സമ്മതപ്രകാരമാണ്, അല്ലെങ്കില്‍ മറ്റ് സ്ത്രീകള്‍ കൂടി നില്ക്കുന്ന സമയത്ത് എന്ജോയ് ചെയ്തതാണ് എന്നൊക്കെ പറഞ്ഞ് കേസ് മാറ്റിമറിച്ച് തിരിക്കാനായി ശ്രമിക്കുക എന്നതാണ് നടക്കുന്നത് എന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.
ബൈജു കൊട്ടാരക്കര പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്…ഒരു പ്രൈവസിയല്ലേ അതുകൊണ്ടല്ലെ വനിത ജഡ്ജിയെ വെച്ചത് എന്ന രീതിയില്‍ രാഹുല്‍ ഈശ്വര്‍ സംസാരിക്കുന്നത് കേട്ടു. കുറെ കാലമായി നമ്മള് കേട്ട് കൊണ്ടിരിക്കുന്നു. അതിജീവിത തന്നെ പറഞ്ഞിട്ടുണ്ട്. എന്നെ ആ കോടതിയില്‍ നിര്‍ത്തി ദിവസങ്ങളോളം എന്നെ കരയിച്ചിട്ടുണ്ട്. 24 ഓളം വക്കീലന്മാര് പല ആവശ്യങ്ങളിലായി അവര്‍ അവിടെ പോയിരുന്ന് ആ കുട്ടിയോട് ആവശ്യമുള്ളതും അല്ലാത്തതുമെല്ലാം ചോദിച്ച് കണ്ണീര് കുടിപ്പിച്ചിട്ടുണ്ട്. അതാണോ പ്രൈവസി.ഹൈക്കോടതിയില്‍ രാമന്‍പിള്ള ഒരു അഫിഡവിറ്റ് ഒരിക്കല്‍ ഫയല്‍ ചെയ്തിരുന്നു. ആ അഫിഡവിറ്റില്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു ഈ വിഷ്വലില്‍ മറ്റൊരു പെണ്‍കുട്ടിയുടെ ശബ്ദം കേള്‍ക്കുന്നു എന്ന്. അതിന് മുന്‍പുള്ള കാര്യം നമുക്കറിയാം. ദിലീപിനെ കാണാന്‍ വിളിച്ചപ്പോള്‍ എനിക്കിത് കാണാന്‍ വയ്യേ എന്ന് പറഞ്ഞ് മാറി നിന്ന ആളാണ്.
അത് കഴിഞ്ഞ് പിന്നീടാണ് ഈ റീക്രിയേഷന്‍ വരുന്നത്. ആ സമയത്ത് ഞാന്‍ പറഞ്ഞിരുന്നു. ഇതിനകത്ത് വിഷ്വല്‍സ് അല്ല മാറിയിരിക്കുന്നത്. ഇതിന്റെ ശബ്ദമാണ് മാറിയിരിക്കുന്നത്. ഇതിന്റെ ആദ്യം മുതല്‍ അവസാനം വരെയുള്ള ശബ്ദം. അനൂപിന്റെ ഫോണില്‍ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്ത സ്ക്രിപ്റ്റ് വെച്ച് നോക്കിയാല്‍ നിങ്ങള്‍ക്ക് വ്യക്തമായി മനസിലാകും.ഇത് ഉഭയകക്ഷി സമ്മതപ്രകാരമാണ്, അല്ലെങ്കില്‍ മറ്റ് സ്ത്രീകള്‍ കൂടി നില്ക്കുന്ന സമയത്ത് എന്ജോയ് ചെയ്തതാണ് എന്നൊക്കെ പറഞ്ഞ് കേസ് മാറ്റിമറിച്ച് തിരിക്കാനായി ശ്രമിക്കുക എന്നതാണ്.
തീര്‍ച്ചയായും അതിന്റെ ഓഡിയോ മാറിയിട്ടുണ്ട്. ആ ഓഡിയോ മാറ്റാന്‍ വേണ്ടി തന്നെയാണ് റീക്രിയേറ്റ് ചെയ്തത്. അത് സെക്കന്റ് ബൈ സെക്കന്റ് എഴുതിയതും അത് പുറത്തുള്ള കിളികളുടെ ശബ്ദവും വേറെ സ്ത്രീയുടെ ശബ്ദവും അതില്‍ കൊണ്ട് വന്നതുമൊക്കെ. ആ ഓഡിയോ മാറ്റാന്‍ വേണ്ടി മാത്രമാണ്.അല്ലെങ്കില്‍ വിചാരണ വേളയില്‍ നിങ്ങള്‍ പറഞ്ഞ എന്തും ചെയ്യാം. ഇത് മാറിയില്ലെങ്കില്‍. നോക്കിക്കോളൂ ഇത് തന്നെയായിരിക്കും മാറ്റിയിരിക്കുന്നത്. ദിലീപ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ കൊടുത്ത കാര്യങ്ങളില്‍ നമുക്ക് ചിരി വരികയല്ലേ. പുള്ളിക്കെല്ലാം അറിയാം. ദിലീപും വക്കീലും ജഡ്ജിയുമൊക്കെ ഒരു കുടുംബമാണ്. അവര്‍ തീരുമാനിക്കും. ഏത് ജഡ്ജി വേണം എന്നൊക്കെ.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...