യുവനടന്റെ മരണത്തിന് പിന്നിലെ കാരണം ? അവസാനമായി ശരത്ത് ചന്ദ്രൻ എഴുതിയ കത്ത് കണ്ടെത്തി , കൂടുതൽ വിവരങ്ങൾ പുറത്ത്!
Published on

ഹിറ്റ് ചിത്രമായ ‘അങ്കമാലി ഡയറീസ്’ താരം ശരത് ചന്ദ്രന്റെ അപ്രതീക്ഷിത വേര്‍പാട് കുടുംബത്തേയും സുഹൃത്തുക്കളേയും വേദനയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ശരത് ചന്ദ്രനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അങ്കമാലി ഡയറീസ് സംവിധായകന് ലിജോ ജോസ് പല്ലിശേരിയും നായകന് ആന്റണി വര്‍ഗീസും അടക്കമുളളവര്‍ ശരത്തിന് ആദരാജ്ഞലി അര്‍പ്പിച്ച് രംഗത്ത് വന്നു. ശരത്തിന്റെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.
37കാരനായ ശരത്തിനെ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് കക്കാട്ടെ വീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഉറക്കമുണരുന്നത് കാണാത്തത് കൊണ്ട് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ശരത്തിന്റേത് ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.വീട്ടില്‍ നടത്തിയ പരിശോധനയില്‍ ശരത്തിന്റെ കിടക്കയില്‍ നിന്ന് ഒരു കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല എന്നാണ് കത്തില്‍ പറയുന്നത്.
മാത്രമല്ല കുറച്ച് നാളുകളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് താന്‍ കടന്ന് പോകുന്നത് എന്നും ശരത്തിന്റെ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.ശരത്തിന്റെ മരണം വിഷം ഉള്ളില്‍ ചെന്നാണ് എന്ന് കരുതുന്നതായി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഡിഎസ് ഇന്ദ്രരാജ് മാതൃഭൂമിയോട് പ്രതികരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നോടെ മാത്രമേ ശരത്തിന്റെ മരണ കാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുളളൂ. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം നേടിയ ശരത്ത് ഒരു കമ്പനിയില്‍ ജോലി ചെയ്ത് കൊണ്ടിരിക്കെയാണ് സിനിമയിലേക്ക് വന്നത്.
വൈറ്റിലയില്‍ താമസിച്ചായിരുന്നു ശരത് സിനിമയില്‍ അവസരങ്ങള്‍ക്ക് ശ്രമിച്ചിരുന്നത്. എന്നാല്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പ് കക്കാട് എത്തി കുടുംബത്തോടൊപ്പം താമസിക്കാന്‍ തുടങ്ങി. ശരത്തിന്റെ അച്ഛന് യുകെ ചന്ദ്രന് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരന് ആയിരുന്നു. റിട്ടയര്‍ ചെയ്ത ശേഷം കക്കാട്ടിലെ കുടുംബ വീട്ടിലേക്ക് പോന്നു. ശരത് അവിവാഹിതനാണ്. ഒരു സഹോദരനുണ്ട്
ശരത്തിന്റെ സഹോദരന് ശ്യാം ചന്ദ്രന് ബെംഗളൂരുവില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറാണ്. അങ്കമാലി ഡയറീസ് കൂടാതെ ഒരു മെക്സിക്കന്‍ അപാരത, കൂടെ, സിഐഎ- കോമ്രേഡ് ഇന്‍ അമേരിക്ക അടക്കമുളള സിനിമകളിലും ശരത്ത് ചന്ദ്രന് അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധേയനായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ശരത്ത് ചന്ദ്രന്. ശരത്തിന്റെ സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ നടന്നു.
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...