വെള്ള ഷര്‍ട്ടും മുണ്ടും അണിഞ്ഞ് ഗോപി സുന്ദർ ; സാരിയിൽ സുന്ദരിയായി അമൃതയും തേവരെ കണ്ട് തൊഴുതു മടങ്ങുന്ന ഫോട്ടോ വൈറൽ!
ഗോപി സുന്ദറും അമൃത സുരേഷും ഇപ്പോള്‍ എന്ത് പോസ്റ്റ് ചെയ്താലും അത് വൈറലാണ്. ഇരുവരുടെയും യാത്രകളും സംഗീതവും മറ്റ് വിശേഷങ്ങളും എല്ലാം നിരന്തരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നതില്‍ രണ്ട് പേര്‍ക്കും വിരോധവും ഇല്ല. ഇപ്പോഴിതാ പുതിയ ഒരു ഫോട്ടോയുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് അമൃത സുരേഷും ഗോപി സുന്ദറും. ഫോട്ടോ കണ്ടാല്‍ പെര്‍ഫെക്ട് മാച്ച് എന്ന് അല്ലാതെ ഒന്നും പറയാന്‍ സാധിയ്ക്കില്ല. ഇരുവരുടെയും ജോഡി പൊരുത്തത്തെ പ്രശംസിച്ചു പോകും വിധമുള്ള ലുക്ക് ആണ് ഫോട്ടോയില്‍.
വെള്ള ഷര്‍ട്ടും മുണ്ടും ആണ് ഗോപി സുന്ദര്‍ ധരിച്ചിരിയ്ക്കുന്നത്. റോസ് നിറത്തിലുള്ള സാരിയാണ് അമൃതയുടെ വേഷം. തലയില്‍ മുല്ലപ്പൂവ് എല്ലാം ചൂടി, ഗോപി സുന്ദറിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയില്‍ അമൃതയുടെ ചിരിയും ഒരു നല്ല ആകര്‍ഷണമാണ്. തേവരെ തൊഴുതു എന്ന് സൂചിപ്പിയ്ക്കുന്നതാണ് ക്യാപ്ഷന്‍. ഒന്നിച്ച ശേഷം ഗോപി സുന്ദറും അമൃത സുരേഷും കൂടുതലും യാത്രകള്‍ ചെയ്തത് ക്ഷേത്രങ്ങളിലേക്കാണ്. ഗുരുവായൂരും പളനിയിലും തിരുപ്പതിയും എല്ലാം പോയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു
തുടക്കത്തില്‍ ഇരുവരും പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് എല്ലാം വ്യാപകമായ വിമര്‍ശനങ്ങളും ട്രോളുകളും ആയിരുന്നു വന്നിരുന്നത് എങ്കിലും, ഇപ്പോള്‍ കാര്യങ്ങള്‍ മാറി. സോഷ്യല്‍ മീഡിയ ട്രോളുകളോടും കമന്റുകളോടും അമൃത സുരേഷോ ഗോപി സുന്ദറോ പ്രതികരിക്കാതെ ആയതോടെ, പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് നല്ല രീതിയില്‍ കമന്റ് ചെയ്യുന്നവരാണ് കൂടുതല്‍. മേഡ് ഫോര്‍ ഈച്ച് അദര്‍ എന്നാണ് ഏറ്റവും പുതിയ ഫോട്ടോയ്ക്ക് വന്നികിയ്ക്കുന്ന കമന്റുകളില്‍ അധികവും. ജോഡി പൊരുത്തത്തെ പ്രശംസിയ്ക്കുന്നവരും സ്‌നേഹം അറിയ്ക്കുന്നവരും കമന്റില്‍ ഉണ്ട്.
ഞങ്ങള്‍ രണ്ട് പേരുടെയും ഒന്നു ചേരല്‍ രണ്ട് പേരുടെയും സംഗീത ജീവിതത്തിനും വലിയ പിന്തുണയായിരിയ്ക്കും എന്ന് അമൃത സുരേഷ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിയ്ക്കുകയും ചെയ്യുന്നുണ്ട്. രണ്ട് പേരും ഒന്നിച്ചുള്ള സംഗീത ആല്‍ബങ്ങളും സ്‌റ്റേജ് ഷോകളും എല്ലാം അണിയറയില്‍ തയ്യാറെടുക്കുകയാണ് എന്നാണ് അറിയുന്നത്.
അടുത്തിടെയായിരുന്നു അമൃത സുരേഷ് ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യപ്പെടുത്തിയത്. പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനോടെയായാണ് ഗോപിയും അമൃതയും ഒന്നായ വിശേഷം അറിയിച്ചത്. പ്രിയപ്പെട്ടവരെല്ലാം ഇവര്‍ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. ഇവരുടെ പഴയ അഭിമുഖങ്ങളും പോസ്റ്റുകളുമെല്ലാം വീണ്ടും ചര്‍ച്ചയായി മാറിയിരുന്നു. തന്റെ സിനിമയിലൂടെയായി അമൃത തെലുങ്കില്‍ അരങ്ങേറുകയാണെന്നറിയിച്ച് കഴിഞ്ഞ ദിവസം ഗോപി സുന്ദറെത്തിയിരുന്നു.