വ്യക്തി സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല അത് നമ്മള്‍ പൊരുതി നേടിയെടുക്കണം; നവ്യ നായര്‍!
മലയാളികളുടെ പ്രിയപ്പെട്ട ബാലാമണിയാണ് നവ്യ നായർ . വ്യക്തി സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ലെന്നും അത് നമ്മള്‍ പൊരുതി നേടിയെടുക്കണമെന്നും പറയുകയാണ് നവ്യ നായര്‍. പ്രമുഖ മാധ്യമത്തിന്റെ പ്രത്യേക സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. പണത്തിന്റെയും അധികാരത്തിന്റെയും പുറത്തുനില്‍ക്കുന്ന ലോകത്ത് നമുക്ക് സ്വാതന്ത്ര്യം വേണമെങ്കില്‍ നേടിയെടുക്കുക, അതിന് വേണ്ടി സംസാരിക്കുക എന്നത് മാത്രമാണ് മാര്‍ഗ്ഗമെന്നും അവര്‍ പറഞ്ഞു.
വിപ്ലവം എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും വിപ്ലവകാരികള്‍ നമ്മുടെ വീട്ടില്‍ വേണ്ടെന്ന നിലപാടാണ് നമുക്ക്. മറ്റൊരാള്‍ നേടിയെടുത്ത് തരുന്നതിനായി കാത്തിരിക്കുന്നത് കൊണ്ടാണ് സ്വാതന്ത്ര്യം പലപ്പോഴും അപ്രാപ്യമാകുന്നത്. സമൂഹം ഒരു സംഘഗാനമല്ല. പലപല വ്യക്തികള്‍ ചേര്‍ന്നതാണ്.
അങ്ങനെ വരുമ്പോള്‍ സമൂഹം എങ്ങനെ പ്രതികരിക്കണമെന്നത് വ്യക്തിയുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. സ്വാതന്ത്ര്യം ആസ്വദിക്കുമ്പോള്‍ അതിനോട് മറ്റുള്ളവര്‍ക്കുള്ള പ്രതികരണങ്ങളെ അതിന്റെ വഴിക്ക് വിടാനുള്ള പാകത കൂടി നേടിയെടുക്കേണ്ടതുണ്ടെന്നും നവ്യ പറഞ്ഞു.
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമുള്ളത് പോലെ തന്നെ സാമ്പത്തികമായി സ്വതന്ത്ര്യയാകുകയെന്നത് ഓരോ പെണ്‍കുട്ടിയെ സംബന്ധിച്ചും പരമ പ്രധാനമാണെന്നും അതിനായി പരിശ്രമിക്കേണ്ടതുണ്ടെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.