മലയാളത്തിന്റെ വാനമ്പാടി, തമിഴിന്റെ ചിന്നക്കുയിൽ, കന്നഡയുടെ കോകില അങ്ങനെ നീളുന്നു മലയാളികളുടെ സ്വന്തം കെ എസ് ചിത്രയുടെ വിശേഷണങ്ങൾ.ഒരു ചെറു പുഞ്ചിരിയുമായി പാട്ടിന്റെ ലോകത്തേക്ക് എത്തി സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നമ്മെ എത്തിച്ച ഗായിക. മാന്ത്രികശബ്ദം കൊണ്ട് ആരെയും പിടിച്ചിരുത്തുന്ന പാട്ടുകാരിയാണ് കെ.എസ് ചിത്ര.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അവതാരകൻ ചോദിച്ച ചോദ്യത്തിന് ചിത്ര നൽകിയ രസകരമായ മറുപടിയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
പണവും പ്രശസ്തിയുമെല്ലാം ചിത്രയുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്ന ചോദ്യത്തിന് മറുപടിയായി ചിത്ര പറഞ്ഞത് എല്ലാവരോടും പൊതുവെ ചിരിച്ചമുഖത്തോടെ സംസാരിക്കാൻ താത്പര്യപ്പെടുന്ന ആളാണ് താൻ. പണത്തിന്റെ കണക്കുകളും കാര്യങ്ങളുമൊന്നും എന്റെ ഡിപ്പാർട്ട്മെന്റ് അല്ല.
അത്തരം റിസ്ക്കുകളൊന്നും വിജയൻ ചേട്ടൻ തനിക്ക് നൽകാറുമില്ല. പാട്ടിന്റെ ലോകത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒപ്പമുള്ളവർ തനിക്കൊരുക്കിത്തരുന്നു. അതുകൊണ്ടു തന്നെ പണത്തെക്കുറിച്ചോ പ്രശസ്തിയെക്കുറിച്ചോ ആധികളില്ലെന്നും അവർ പറഞ്ഞു.
മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളിൽ ഗാനങ്ങളാലപിച്ചിട്ടുള്ള ചിത്രയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഹെയിറ്റേഴ്സില്ലാത്ത ഗായിക എന്ന പേരും ചിത്രയ്ക്ക് സ്വന്തമാണ്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....