ജൂഡ് ആൻ്റണിയുടെ സെറ്റിൽ മേക്കപ്പ് ആർട്ടിസ്റ്റിനുനേരെ ആക്രമണം; പ്രതി പിടിയിൽ!

വൈക്കത്ത് സംവിധായകൻ ജൂഡ് ആൻ്റണിയുടെ സിനിമാ സെറ്റിൽ മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കുലശേഖരമംഗലം ശാരദാമഠം ഭാഗത്ത് സപ്തസ്വര നിവാസില്‍ ധനുഷ് ഡാര്‍വിനെയാണ് (27) തലയോലപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം മണിശ്ശേരി ഭാഗത്തുള്ള സിനിമാ ഷൂട്ടിങ് സെറ്റിന്റെ മുന്‍വശം വെച്ചാണ് സംഭവം.
സിനിമ മേക്കപ് ആര്‍ട്ടിസ്റ്റ് കൂടിയായ മിഥുന്‍ജിത്ത് ജോലി കഴിഞ്ഞ് വരുമ്ബോള്‍ ധനുഷ് ഡാര്‍വിന്റെ നേതൃത്വത്തിലുള്ള സംഘം കമ്പി വടിയും മറ്റ് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണശേഷം പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന്, ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ശക്തമാക്കുകയും പിടികൂടുകയുമായിരുന്നു.
വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസ്, തലയോലപ്പറമ്ബ് എസ്.എച്ച്.ഒ കെ.എസ്. ജയന്, എസ്.ഐമാരായ ടി.ആര്. ദീപു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷാജിമോന്‍, സിനാജ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിക്ക് വൈക്കം പൊലീസ് സ്റ്റേഷന് പരിധിയില്‍ മറ്റ് കേസുകളും നിലവിലുണ്ട്. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...