മോഹൻലാൽ അടുത്ത സുഹൃത്ത്; മമ്മൂട്ടിയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത് കേട്ടോ ?അമ്പരന്ന് ആരാധകർ !
മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് എന്ന് അറിയപ്പെടുന്ന താരമാണ് സുരേഷ് ഗോപി . ആക്ഷന്‍ കിംഗ്, സൂപ്പര്‍ സ്റ്റാര്‍, താരരാജാക്കന്‍മാരില്‍ ഒരാള്‍ തുടങ്ങി സുരേഷ് ഗോപിയ്ക്ക് ആരാധകര്‍ നല്‍കിയ വിശേഷണങ്ങള്‍ ഏറെയാണ്. 90കളില്‍ മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ താരമായ സുരേഷ് ഗോപി മികച്ച ഒരു നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായി മാറിയിരിക്കുകയാണ് താരമിപ്പോൾ . കൊവിഡിന് തൊട്ട് മുമ്പ് വന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശക്തമായ തിരികെ വന്ന സുരേഷ് ഗോപിയുടെ പിന്നാലെ വന്ന ചിത്രം കാവല്‍ ആയിരുന്നു. ഇപ്പോഴിതാ വീണ്ടും മാസ് ആക്ഷന്‍ റോളുമായി സുരേഷ് ഗോപി തീയേറ്ററിലേക്ക് മടങ്ങിയെത്തുകയാണ്.
മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ജോഷിയൊരുക്കുന്ന പാപ്പന്‍ ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. ഹിറ്റ് കോമ്പോ വീണ്ടുമെത്തുമ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. ആര്‍ജെ ഷാന്‍ തിരക്കഥയെഴുതിയ സിനിമയുടെ ട്രെയിലര്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിരുന്നു. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇതിനിടെ ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ചുള്ള സുരേഷ് ഗോപിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സഹ താരങ്ങളെക്കുറിച്ച് സുരേഷ് ഗോപി മനസ് തുറന്നത്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള താരമാണ് സുരേഷ് ഗോപി. താരത്തിന്റെ വാക്കുകളിലേക്ക്.
ലാല്‍ സുഹൃത്തായിരുന്നു. മമ്മൂട്ടി അച്ഛനാണോ ബിഗ് ബ്രദര്‍ ആണോ എന്നറിയില്ല. ചില സമയത്ത് പുള്ളിയുടെ നേച്ചര്‍ അനുസരിച്ച് നില്‍ക്കണം. പക്ഷെ അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു. അപ്പോഴല്ലെങ്കിലും പിന്നീട് അത് ഗുണം ചെയ്തു. ഒരു സിനിമയെ മൊത്തം തോളിലേറ്റെടുക്കുമ്പോള്‍ അന്ന് പഠിച്ച പാഠങ്ങള്‍ ഗുണം ചെയ്തുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.
പാപ്പനിലെ അച്ഛനും മകനും ജീവിതത്തിലെ അച്ഛനും മകനും തമ്മിലുള്ള വ്യത്യാസം എന്താണെന്നും അഭിമുഖത്തില്‍ ഗോകുല്‍ മനസ് തുറക്കുന്നുണ്ട്. മൈക്കിളും പാപ്പനും തമ്മിലുള്ള ബന്ധം ഏതൊരു മക്കളും സ്വപ്‌നം കാണുന്നതാണ്. ജീവിതത്തില്‍ അച്ഛന്‍ എല്ലാ സ്വാതന്ത്ര്യവും തരുമെങ്കിലും ഞാന്‍ കുറച്ച് പിന്നോട്ടാണ് നില്‍ക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ പുറത്ത് കാണിക്കാന്‍ സാധിക്കാത്ത പല വികാരങ്ങളും എനിക്ക് പാപ്പനിലൂടെ കാണിക്കാന്‍ സാധിച്ചുവെന്നാണ് ഗോകുല്‍ പറയുന്നത്.
എഴുത്തിലുള്ള സ്‌പേസ് അയാള്‍ മുതലെടുക്കുകയായിരുന്നു. ജീവിതത്തില്‍ ഇതിന്റെ നൂറിരട്ടി സാധ്യതയുണ്ട്. പക്ഷെ അയാള്‍ ഉപയോഗിക്കാത്തത് കൊണ്ടാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. എന്റെ അച്ഛന്‍ ഫ്രണ്ട്‌ലി ആണെങ്കിലും പട്ടാളക്കാരനുമായിരുന്നു. പക്ഷെ ഞാന്‍ അതുകൊണ്ട് തന്നെ ഇവരോടൊന്നും അങ്ങനെ പെരുമാറിയിട്ടില്ല. അത്രയും സ്‌പേസ് കൊടുത്തിട്ടുണ്ട്. എനിക്ക് ഇവരുടെ സുഹൃത്താകാനുള്ള മനസ്ഥിതി വ്യക്തമാക്കാനേ പറ്റൂ. ഇവരാണ് നിശ്ചയിക്കേണ്ടതെന്നും സുരേഷ് ഗോപി പറയുന്നു.
മാധവന്‍ ആണ് അക്കാര്യത്തില്‍ മുന്നില്‍. സുഹൃത്തൊന്നുമല്ല, ഏതെങ്കിലും ഒരു നിമിഷം കേറി അളിയാ എന്ന് വിളിക്കുമെന്നാണ് തോന്നുന്നത്. അച്ഛനാണ് മകനാണ് എന്നൊന്നും അവനില്ല. അവന് വേണ്ടത് എന്താണോ അതവന്‍ ചോദിക്കും. പെണ്‍കുട്ടികള്‍ രണ്ടു പേര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഒരുത്തി എന്റെ തലയില്‍ കയറി നിരങ്ങും. മറ്റവള്‍ കുറച്ച് പക്വതയൊക്കെ കാണിക്കും. ഗോകുല്‍ ആണ് കൂട്ടത്തില്‍ ഏറ്റവും പിന്നിലേക്ക് മാറി നില്‍ക്കുന്നത്.
പാപ്പന്‍ ചെയ്യുമ്പോള്‍ ഞാന്‍ പലപ്പോഴും മനസില്‍ പറഞ്ഞിട്ടുണ്ട് തനിക്ക് ഇങ്ങനെ ആയിക്കൂടെ എന്ന് ഉടനീളം എനിക്കുണ്ടായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.
ജൂലൈ 29 നാണ് പാപ്പന്‍ തീയേറ്ററുകളിലേക്ക് എത്തുക. അച്ഛനും മകനും ഒരുമിച്ചെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ഇതാദ്യമായിട്ടാണ് സുരേഷ് ഗോപിയും മകന്‍ ഗോകുലും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിലും ഇരുവരും അച്ഛനും മകനുമായിട്ടാണ് എത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം പാപ്പനായി കാത്തിരിക്കുന്നത്.