ദേശീയ പുരസ്കാരത്തിളക്കത്തിലാണ് മലയാള സിനിമയും തമിഴ് സിനിമയും. നിരവധി അവാർഡുകളാണ് ഇത്തവണ മലയാളത്തിന് കിട്ടിയത്. എന്നാൽ അതിനിടയിൽ ശശി തരൂരിന്റെ സഹോദരിയുടെ പേരും ശ്രദ്ധ നേടി. ഇക്കുറി ദേശീയ ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചപ്പോൾ, പുള്ളിയുടുപ്പിട്ട് പോണി ടെയിൽ കെട്ടിയ ഒരു രണ്ടുവയസ്സുകാരി പെൺകുട്ടി അമുലിന്റെ പരസ്യബോർഡുകളിലൂടെ വെണ്ണ വെച്ചുനീട്ടിയത് ആരും ശ്രദ്ധിക്കാതിരുന്നിട്ടുണ്ടാകില്ല. മികച്ച വോയ്സ് ഓവർ വിവരണത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ ശോഭാ തരൂർ തന്നെയാണ് അമുൽ പരസ്യത്തിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്നത്.
അമുൽഗേൾ ഇന്നും കൊച്ചുകുട്ടിയായി വെണ്ണ നുണഞ്ഞിരിക്കുമ്പോൾ ആ പരസ്യത്തിന് മോഡലായ ശോഭാ തരൂർ ശ്രീനിവാസൻ അമേരിക്കയിലിരുന്ന് ദേശീയ അവാർഡിൽ സന്തോഷിക്കുകയാണ് . ശശി തരൂർ എം.പി.യുടെ മൂത്തസഹോദരികൂടിയായ ശോഭ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമാണ്.
കേരള ടൂറിസത്തിനുവേണ്ടി ഇൻവിസ് മൾട്ടിമീഡിയ നിർമിച്ച് സിറാജ് ഷാ സംവിധാനംചെയ്ത ‘റാപ്സഡി ഓഫ് റെയിൻസ് – മൺസൂൺസ് ഓഫ് കേരള’ എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നൽകിയതിനാണ് ശോഭാ തരൂരിനെ ദേശീയപുരസ്കാരത്തിളക്കത്തിലേക്ക് ഉയർത്തിയത്. ഇരുപതുമിനിറ്റ് ചിത്രത്തിൽ കേരളത്തിലെ മഴയുടെ സകലഭാവങ്ങളും മഴയോടുചേർന്നുള്ള മിത്തുകളും ഉത്സവങ്ങളും വിശ്വാസങ്ങളും എല്ലാം ഉൾക്കൊണ്ടിട്ടുണ്ട്.
വെറും ഇരുപത് മിനിറ്റ് മാത്രമാണ് ചിത്രം എങ്കിലും അഞ്ചുവർഷംകൊണ്ടാണ് ചിത്രം പൂർത്തിയായത്. അതും കാട്ടിലും നാട്ടിലും കടലിലും ഒക്കെയായിട്ടാണ് ചിത്രം പൂർത്തിയാക്കിയത്. മലയാളവും ഇംഗ്ലീഷും ഇഴ കലർന്ന് മധുരസ്വരത്തിൽ ശോഭ ഈ മഴയാത്രയെ വിവരിച്ചതിനാണ് പുരസ്കാരം. അമേരിക്കയിൽ അഭിഭാഷകയായ ശോഭ, ശാരീരികവെല്ലുവിളി നേരിടന്നവർക്കിടയിൽ സന്നദ്ധസേവനവും നടത്തുന്നു.
അതേസമയം, ശോഭ ‘അമുൽഗേളാ’യ കഥയും ശ്രദ്ധേയമാണ്. ഗുജറാത്തിലെ വ്യവസായിയായ ത്രിഭുവൻദാസ് പട്ടേൽ ഗുജറാത്തിൽ 1948-ൽ തുടക്കമിട്ട ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് എന്ന ‘അമുൽ’ സഹകരണ ഡെയറിയുടെ പരസ്യചിത്രത്തിലേക്ക് ശോഭ എത്തുന്നത് അവിചാരിതമായാണ്.
1966-ൽ വർഗീസ് കുര്യന്റെ കാലത്ത് അമുൽ ബട്ടറിനായി ഒരു പരസ്യം തയ്യാറാക്കാനുള്ള അവസരം സിൽവസ്റ്റർ കുൻഹയുടെ പരസ്യ ഏജൻസിക്കാണ് ലഭിച്ചത്. ഇന്ത്യയിലെ എല്ലാവീടുകളിലും ഇടംനേടുന്നതിനായി പരസ്യം കുട്ടികളുമായി ബന്ധപ്പെട്ടതായിരിക്കണമെന്നും തീരുമാനിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളുടെ ചിത്രങ്ങൾ പരസ്യത്തിനായി ക്ഷണിച്ചു. 700-ലധികം ചിത്രങ്ങൾ ലഭിച്ചെങ്കിലും ഒന്നിനും മനസ്സിലെ അമുൽ പെൺകുട്ടിയുടെ കുസൃതിയില്ല. ഒടുവിലാണ് കുൻഹ തന്റെ സുഹൃത്ത് ചന്ദ്രൻ തരൂരിന് കേരളത്തിൽ രണ്ടുസുന്ദരികളായ പെൺമക്കളും ഒരു മകനും ഉണ്ടെന്ന് ഓർത്തത്.
സുഹൃത്ത് ചന്ദ്രനെ വിളിച്ച് അമുലിന്റെ പരസ്യത്തിലേക്ക് മൂത്തമകൾ ശോഭയുടെ ചിത്രം അയക്കാൻ ആവശ്യപ്പെട്ടു. തപാൽ പൊട്ടിച്ച് ചിത്രം പുറത്തെടുത്തപ്പോൾ തന്നെ ‘വെണ്ണക്കുടം’പോലുള്ള ഒന്നരവയസ്സുകാരിയെ മോഡലായി തീരുമാനിക്കുകയുംചെയ്തു. കുട്ടിയുടെ മാസ്കോട്ട്(കാർട്ടൂൺ രൂപം) അങ്ങനെ ഇന്നും മാറാതെ അമുലിന്റെ മുഖമായി.
ഇന്റർനാഷണൽ അഡ്വർട്ടൈസിങ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഐ.എ.എ.ഐ)യുടെ ‘മാർക്കറ്റർ ഓഫ് ദ ഇയർ’ ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും ഈ പരസ്യം നേടി. തരൂർ കുടുംബം ഈ ‘അമൂല്യ’ബന്ധം പിന്നെയും തുടർന്നു. കമ്പനി കൂടുതൽ പരസ്യങ്ങൾ പുറത്തിറക്കിയപ്പോൾ ചന്ദ്രൻ തരൂരിന്റെ ഇളയ മകൾ സ്മിതയും മോഡലായി. സ്മിതയായിരുന്നു ആദ്യത്തെ കളർഫുൾ അമുൽ ബേബി. ശോഭാ തരൂർ 1977-ൽ ‘മിസ് കൊൽക്കത്ത’യും ആയിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...