News
എനിക്ക് ഇന്നോവയുണ്ട് ഞാൻ വണ്ടിയോടിച്ചോളം സൈഡിൽ ഇരുന്നാൽ മതി… ; എന്നിട്ടും എബ്രിഡ് ഷൈനിന്റെ അസിസ്റ്റന്റാവാൻ അനുവാദം ചോദിച്ചപ്പോൾ പിരിച്ചുവിട്ടു’; അനുഭവം പറഞ്ഞ് പേളി മാണി!
എനിക്ക് ഇന്നോവയുണ്ട് ഞാൻ വണ്ടിയോടിച്ചോളം സൈഡിൽ ഇരുന്നാൽ മതി… ; എന്നിട്ടും എബ്രിഡ് ഷൈനിന്റെ അസിസ്റ്റന്റാവാൻ അനുവാദം ചോദിച്ചപ്പോൾ പിരിച്ചുവിട്ടു’; അനുഭവം പറഞ്ഞ് പേളി മാണി!
മലയാളികളുടെ ഇടയിൽ നിരവധി വേഷത്തിൽ എത്തി സ്ഥാനം ഉറപ്പിച്ച താരമാണ് പേളി മാണി, അവതാരിക, ഗായിക, നടി, യുട്യൂബർ തുടങ്ങി നിരവധി വിശേഷണങ്ങൾ പേളി മാണിയുടെ പേരിനൊപ്പം ചേർത്ത് പറയാൻ കഴിയും.
ചുരുളൻ മുടിയും സരസമായ സംഭാണവും എല്ലാം പേളിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കി. കൗമുദി, മഴവിൽ മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളിൽ അവതാരികയായിരുന്ന പേളി ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി വന്ന് രണ്ടാം സ്ഥാനത്ത് എത്തിയതോടെ ജനപ്രീതി വർധിച്ചു.
ബിഗ് ബോസിൽ മത്സരിച്ചുകൊണ്ടിരിക്കെയാണ് പേളി സഹമത്സരാർഥിയും നടനുമായ ശ്രീനിഷ് അരവിന്ദിനെ പ്രണയിക്കുന്നത്. പലരും ഇരുവരുടേയും പ്രണയം ബിഗ് ബോസ് ജയിക്കാനുള്ള നാടകമാണെന്ന് പറഞ്ഞ് പുച്ഛിച്ചു. പക്ഷെ ഇരുവരും അവരുടെ പ്രണയത്തിൽ ഉറച്ച് നിന്ന് വൈകാതെ വിവാഹിതരാവുകയും ചെയ്തു. ഇപ്പോൾ നില എന്നൊരു മകളും ഇരുവർക്കുമുണ്ട്. മറ്റാർക്കും ഇതുവരെയും തട്ടിയെടുക്കാൻ സാധിച്ചിട്ടില്ലാത്ത സ്ഥാനം പേളിയും ശ്രീനിഷും ബിഗ് ബോസ് ഷോയിലൂടെ നേടിയെടുത്തു.
വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന പേളി ഇപ്പോൾ യുട്യൂബ് ചാനലുമായി സജീവമാണ്. നിലവാരമുള്ള കണ്ടന്റുകൾ സബ്സ്ക്രൈബേഴ്സിന് നൽകുന്ന ചുരുക്കം ചില യുട്യൂബ് ചാനലുകളിൽ ഒന്നാണ് പേളി മാണിയുടേത്. ഭർത്താവ് ശ്രീനിഷാണ് പേളിയുടെ യുട്യൂബ് ചാനൽ മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടി പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ദിവസം പേളിയുടെ ചാറ്റ് ഷോയിൽ മഹാവീര്യർ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംവിധായകൻ എബ്രിഡ് ഷൈനും നടൻ നിവിൻ പോളിയും വന്നിരുന്നു. ആ ചാറ്റ് ഷോയ്ക്കിടെ പേർളിയെ കുറിച്ച് എബ്രിഡ് ഷൈൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
പേളി താൻ എങ്ങനെ ഇൻഡസ്ട്രിയിൽ വന്നുവെന്ന് പറഞ്ഞ് തുടങ്ങിയപ്പോഴാണ് എബ്രിഡ് ഷൈൻ സംഭവം വിശദീകരിച്ചത്. ‘ഞാൻ എങ്ങനെയാണ് ഇൻഡസ്ട്രിയിൽ വന്നതെന്ന് പലരും ചോദിക്കാറുണ്ട്. അതിന് അറിഞ്ഞോ അറിയാതെയോ എബ്രിഡ് ഷൈൻ സാർ കാരണമായിട്ടുണ്ട്. ഒരു ഡിവൈൻ ഹാൻഡ് ഇദ്ദേഹത്തിന്റേതാണ് പേളി പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് ഞാൻ ഫോട്ടോഗ്രാഫറായിരുന്ന കാലത്ത് പേളി ഒരു ദിവസം വന്നിട്ട് പറഞ്ഞു. ഫോട്ടോഗ്രാഫിയിൽ അസിസ്റ്റ് ചെയ്യാൻ താൽപര്യമുണ്ടെന്ന്. എനിക്ക് ഇന്നോവയുണ്ട് ഞാൻ വണ്ടിയോടിച്ചോളം സൈഡിൽ ഇരുന്നാൽ മതി… ബാക്കി അസിസ്റ്റ് ചെയ്തോളാമെന്ന് പറഞ്ഞു. ഞാൻ നോക്കിയപ്പോൾ പേളി ക്യാമറയ്ക്ക് മുന്നിലായിരിക്കും കുറച്ചുകൂടി നല്ലതെന്ന് തോന്നി. അത് ഞാൻ പേളിയോട് പറയുകയും ചെയ്തു.’
‘അതുകൊണ്ട് ഞാൻ പേളിയെ നിർത്തിയില്ല. പേളി ക്യാമറയ്ക്ക് മുന്നിൽ നിൽക്കേണ്ടയാളാണെന്ന് തോന്നി’ എബ്രിഡ് ഷൈൻ പറഞ്ഞു. ‘ക്യാമറയ്ക്ക് മുന്നിലാണ് ഞാൻ നിൽക്കേണ്ടതെന്ന് ഉപദേശിച്ച ശേഷം ഇദ്ദേഹം ഒരു ഷൂട്ടും എന്നെ വെച്ച് നടത്തി.’
‘യഥാർത്ഥത്തിൽ എന്നെ അസിസ്റ്റന്റാക്കാതെ പിരിച്ചുവിട്ടുവെന്ന് പറയാം. അതിന് ശേഷമാണ് എനിക്ക് ടിവിയിൽ അവസരങ്ങൾ കിട്ടിയത്. അങ്ങനെയായിരുന്നു തുടക്കം. താങ്ക്യു സോമച്ച് സാർ… ഞാനിന്ന് ഇവിടെയെത്തി’ പേളി മാണി പറഞ്ഞ് നിർത്തി.
about perley
