”ഞാനാണോ ഇതൊക്കെ കൊടുക്കുന്നേ, ഞാന്‍ നാലാം സ്ഥാനം കൊടുത്ത പോലുണ്ടല്ലോ; അഖിൽ മാരാർ
മൂന്ന് മാസത്തോളം നീണ്ടുനിന്ന ബിഗ് ബോസ് ആരവങ്ങൾക്ക് സമാപനം ആയിരിക്കുകയാണ്. ഷോ തുടങ്ങിയതു മുതൽ സജീവമായി നിന്ന സംവിധായകൻ കൂടിയായ അഖിൽ മാരാർ ആണ് ബിഗ് ബോസ് സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നറായത്. ഷോയിൽ വിജയി ആകും ഇല്ലെങ്കിൽ രണ്ടാം സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി ആയിരുന്നു ശോഭ വിശ്വനാഥ്. എന്നാൽ നാലാം സ്ഥാനം കൊണ്ട് ശോഭയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നു.
ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അഖിൽ മാരാർ നൽകിയ മറുപടി ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഫിനാലെയ്ക്ക് ശേഷം ശോഭ പിണങ്ങിപ്പോയെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് അഖില്‍ മാരാര്‍ മറുപടി നല്‍കിയത്. ”ശോഭ എവിടെ പിണങ്ങിപ്പോയെന്ന്? എനിക്കറിയത്തില്ല. എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയാനാണ്.”
”അങ്ങനെ പറയുന്നവരോട് തന്നെ ചോദിക്ക്. ഞാന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ല. അതിനകത്ത് ഉണ്ടായിരുന്നത് പോലെ തന്നെയാണ് ഞാന്‍. എനിക്ക് ആരോടും ഒരു വിരോധവും ഇല്ല” എന്നാണ് അഖില്‍ പറഞ്ഞത്. ശോഭയ്ക്ക് രണ്ടാം സ്ഥാനം കൊടുക്കണമായിരുന്നോ എന്ന ചോദ്യത്തോടും അഖില്‍ പ്രതികരിച്ചു.
”ഞാനാണോ ഇതൊക്കെ കൊടുക്കുന്നേ. ഞാനാണോ വോട്ട് ചെയ്തത്. ഞാന്‍ നാലാം സ്ഥാനം കൊടുത്ത പോലുണ്ടല്ലോ” എന്നായിരുന്നു അഖിലിന്റെ മറുപടി. ഇന്ന് രാവിലെ 11 മണിയോടെയാണ് അഖില്‍ മാരാര്‍ കൊച്ചിയില്‍ എത്തിയത്. എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നായിരുന്നു അഖിലിന്റെ ആദ്യ പ്രതികരണം.