ചുറ്റുപാട് മാറ്റുന്നതിനു ആദ്യം സ്വയം മാറുക; നിങ്ങളുടെ ചിരിച്ച മുഖങ്ങൾ കണ്ട് എനിക്കും വളരെ സന്തോഷമായി; പുതിയ കുറിപ്പുമായി ബ്ലെസ്ലി!
Published on

ഗായകന്, സംഗീത സംവിധായകന് എന്നീ നിലകളില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ അറിയപ്പെട്ടുതുടങ്ങിയ ആള് എന്നതായിരുന്നു ബിഗ് ബോസില്‍ എത്തുമ്പോള്‍ ബ്ലെസ്ലിയുടെ മേല്‍വിലാസം. ബിഗ് ബോസ് മലയാളം സീസൺ 4 എത്തി ചുരുങ്ങിയ സാമ്യം കൊണ്ട് ജനപ്രീതി നേടിയെടുക്കാൻ ബ്ലെസ്ലിയ്ക്ക് കഴിഞ്ഞു . വീട്ടിനകത്തും പുറത്തും ബ്ലെസ്ലിയ്ക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഷോ കഴിഞ്ഞിട്ടും ബ്ലെസ്ലിയ്ക്ക് നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ബ്ലെസ്ലി മാധ്യമങ്ങൾക്കൊന്നും മുഖം കൊടുത്തിരുന്നില്ല. ഇടയ്ക്കിടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ബ്ലെസ്ലി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിത പുതിയ ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ബ്ലെസ്ലി. ദുബായിൽ സ്റ്റേജ് ഷോ അവതരിപ്പിക്കാനുള്ള അവസരമാണ് ബ്ലെസ്ലിയെ തേടിയെത്തിയിരിക്കുന്നത്. ഇതിന്റെ സന്തോഷമാണ് ബ്ലെസ്ലി പങ്കുവച്ചിരിക്കുന്നതും. ചുറ്റുപാട് മാറ്റുന്നതിനു ആദ്യം സ്വയം മാറുക. എന്നെ അതിരറ്റു സ്നേഹിച്ച പ്രവാസി മലയാളികൾക്കു മുന്നിൽ പാടാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. എൻജോയ് ചെയ്തവർക്കും അതിന് കാരണക്കാരായവർക്കും ഒരുപാട് നന്ദി. നിങ്ങളുടെ ചിരിച്ച മുഖങ്ങൾ കണ്ട് എനിക്കും വളരെ സന്തോഷമായി എന്നാണ് ബ്ലെസ്ലി കുറിച്ചിരിക്കുന്നത്.
ഇനിയും നിരവധി അവസരങ്ങൾ ബ്ലെസ്ലിയെ തേടിയെത്തട്ടേ എന്നാണ് ആരാധകർ ആശംസിച്ചിരിക്കുന്നത്. പിആർ വർക്ക് നടത്തിയാണ് ബ്ലെസ്ലി ബിഗ് ബോസിൽ 100 ദിനങ്ങൾ തികച്ചത് എന്നായിരുന്നു ബ്ലെസ്ലിയ്ക്ക് നേരെ ഉയർന്ന ആരോപണം. അടുത്തിടെ ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാർഥിയായിരുന്ന അപർണയ്ക്കൊപ്പമുള്ള ബ്ലെസ്ലിയുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...